വൻ നീക്കവുമായി റഷ്യ

സോഫിയ/ വാഴ്‌സ∙ യൂറോപ്പിന് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന റഷ്യൻ ഭീഷണിക്കു പിന്നാലെ തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ നിർത്തി വയ്ക്കുകയാണെന്ന ആരോപണവുമായി പോളണ്ടും ബൾഗേറിയയും.

റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ ഭീമനായ ഗാസ്പ്രോം ബുധനാഴ്ച മുതൽ പാചകവാതക വിതരണം നിർത്തി വയ്ക്കുകയാണെന്ന് അറിയിച്ചതായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ അറിയിച്ചു. റൂബിളിൽ പണമടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റഷ്യൻ നടപടി.

റഷ്യൻ കറൻസിയായ റൂബിളിനെ തറ പറ്റിച്ച പാശ്ചാത്യ ഉപരോധത്തിനു പ്രതിവിധിയെന്ന നിലയിലാണ് റൂബിളിൽ പണമടച്ചാൽ മാത്രമേ യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ നൽകൂവെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനം.