സ്വിച്ച് ഇട്ടാൽ ഉണരുന്നതല്ല സ്ത്രീയുടെ ലൈംഗികത,അന്ന് അവൾ കരഞ്ഞ് പറഞ്ഞത്

മാരിറ്ററൽ റേപ്പ് എന്നതിനെക്കുറിച്ച് ആൻസി വിഷ്ണു എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു, വിവാഹശേഷം ഭർത്താവിൽ നിന്നും ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ കഥ വിവരിച്ചാണ് അൻസി വിഷ്ണുവിന്റെ കുറിപ്പ്. കെട്ടിയിട്ട് ശാരീരികമായി ഉപയോഗിക്കുന്നത് മാത്രമല്ല പീഡനം. സമ്മതമില്ലാതെ സെക്സിന് വേണ്ടി സമീപിക്കുന്നതും, എതിർത്തിട്ടും ബലമായി നിർബന്ധിക്കുന്നതും പീഡനം തന്നെയാണെന്ന് അൻസി പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

Marital Rape അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന സ്ത്രീകളെ എനിക്ക് അടുത്ത് അറിയാം,വിവാഹത്തിന്റെ തുടക്കക്കാലത്ത് സ്നേഹം കൊണ്ടാണെന്നും പ്രേമം കൊണ്ടാണെന്നും സാധാരണമാണെന്നും ധരിച്ച് വെച്ചത് തന്റെ ശരീരത്തെ ചൂഷണം ചെയ്യൽ ആണെന്നും, അത് Marital rape ആണെന്നും തിരിച്ചറിയാൻ വൈകിയ സ്ത്രീകളെ എനിക്ക് അറിയാം.കെട്ടിയിട്ട് ശാരീരികമായി ഉപയോഗിക്കുന്നത് മാത്രമല്ല Rape, സമ്മതമില്ലാതെ sex ന് വേണ്ടി സമീപിക്കുന്നതും, എതിർത്തിട്ടും sex ന് നിർബന്ധിക്കുന്നതും, റേപ്പ് തന്നെയാണ്, അതിനിയിപ്പോൾ ഭാര്യ ആണെങ്കിലും.ഇന്ന് ഞാൻ ഇത് എഴുതുവാൻ കാരണം ഏറെ വൈകി എനിക്ക് വന്നൊരു phone call കൊണ്ട് മാത്രമാണ്,

“എടി എനിക്ക് മടുത്തു അയാൾക്ക് ഏത് നേരവും sex വേണം, അയാൾക്ക് എന്നോട് സ്നേഹമുണ്ട് എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തരും എന്നെ പൊന്നു പോലെയാ നോക്കുന്നെ, പക്ഷെ എന്നും sex വേണം, വയ്യെന്നോ ഇന്ന് വേണ്ടെന്നോ പറഞ്ഞാലും നിർബന്ധിക്കും, സങ്കടപ്പെട്ടോ ദേഷ്യപെട്ടോ ഏത് വിധേനെയും അയാൾ sex ചെയ്യും, Oral sex ന് നിർബന്ധിക്കും ചെയ്യിപ്പിക്കും, ഓരോ രാത്രിയിലും രണ്ടോ മൂന്നോ പ്രാവശ്യം,
വിവാഹം കഴിഞ്ഞ സമയത്ത് അമ്മയോട് പറഞ്ഞപ്പോൾ അവൾക്ക് കിട്ടിയ മറുപടി നിന്നോട് അവന് അത്ര സ്‌നേഹം ഉള്ളത് കൊണ്ടല്ലേ എന്നാണ്,പക്ഷെ ഇപ്പോൾ അവൾക്ക് തീരെയും സഹിക്കുവാൻ കഴിയാതെ ആയിരിക്കുന്നു,

ആർത്തവ സമയത്ത് oral sex ചെയ്യിപ്പിക്കുന്നു, പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഭർത്താവിന്റെ ശാരീരിക ചൂഷണം വർധിച്ചു വരുന്നതിൽ ആ പെൺകുട്ടി വേവലാതി പെട്ട് കൊണ്ടിരിക്കുന്നു, ശരീരം ക്ഷീണിക്കുന്നു, ഓഫീസിലും ബസിലും അടുക്കളയിലും നിന്നവൾ ഉറക്കം തൂങ്ങുന്നു,രണ്ട് വയസും നാല് വയസും പ്രായമുള്ള കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ വിവാഹ മോചനത്തിന് ധൈര്യമില്ലാത്തവൾ,കരഞ്ഞും മൂക്കൊലിപ്പിച്ചും അവൾ പറഞ് തീർത്തത് സ്നേഹ സമ്പന്നനായ ഭർത്താവിന്റെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചാണ്,പങ്കാളിയുടെ നോ എന്നാൽ വേണ്ട എന്ന് തന്നെയാണ് അർഥം.

വേണ്ട എന്ന് പറഞ്ഞിട്ടും നിങ്ങളെ sex ന് നിർബന്ധിക്കുന്ന ഭർത്താക്കന്മാർ നിങ്ങളെ സ്നേഹിക്കുന്നില്ല എന്ന് തന്നെ വേണം കരുതാൻ,വേണ്ടെന്ന് പറഞ്ഞിട്ടും നിനക്ക് ഒന്നിനും താല്പര്യം ഇല്ലെന്നും, ഞാൻ വേറെ പെണ്ണിന്റെ കൂടെ പോയി കിടക്കാം എന്നും പറഞ്, നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന ഭർത്താക്കന്മാർ നിങ്ങളെ സ്നേഹിക്കുന്നില്ല.അത് സാധാരണവുമല്ല.No പറഞ്ഞിട്ടും, നിങ്ങളെ ഉറങ്ങുവാൻ അനുവദിക്കാതെ വിശ്രമിക്കുവാൻ അനുവദിക്കാതെ നിങ്ങളെ ശാരീരികമായി ഉപയോഗിക്കുന്ന രീതി സാധാരണമല്ല, അത് Rape തന്നെയാണ്…
അവൾ പറഞ് തീർത്ത് ഫോൺ വെക്കുമ്പോൾ,ഞാനും കരഞ് തുടങ്ങിയിരുന്നു,അവൾക്ക് എന്താണ് പരിഹാരം പറഞ് കൊടുക്കുക എന്നോർത്ത് ഞാനും വേവലാതി പെട്ടു.നീ അവിടെന്ന് ഇറങ്ങു നിനക്ക് ഒരു ജോലിയില്ലേ സുഖമായി ജീവിക്കാം, നമുക്ക് legaly move ചെയ്യാം എന്ന് മാത്രം ഞാൻ പറഞ്ഞു.അതിനവൾ മൂളുക മാത്രം ചെയ്തു.നമുക്ക് ചുറ്റും Marital Rape അനുഭവിക്കുന്ന സ്ത്രീകളുണ്ട്, ഇറങ്ങി പോകുവാൻ വഴി ഇല്ലാത്തത് കൊണ്ട് ജീവിതം ഇരുട്ടിൽ കരഞ് തീർക്കുന്നവരുണ്ട്,പറയാൻ ഉള്ളത് “ഭർത്താക്കന്മാരോടാണ്”ഭാര്യയുടെ NO,NO തന്നെയാണ്..

No പറഞ്ഞിട്ടും നിങ്ങൾ അവരെ നിർബന്ധിക്കുന്നത് Rape ആണ്,Crime ആണ്,വളെരെ മനോഹരമായ ഒരു അനുഭൂതിയുടെ സൗന്ദര്യം ആക്രമണ സ്വഭാവത്തിലൂടെ ഇല്ലാതാക്കരുത്. സ്വിച്ച് ഇട്ടാൽ ഉണരുന്നതല്ല സ്ത്രീയുടെ ലൈംഗികത,