ആ കിടപ്പറ രംഗം അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു, തുറന്ന് പറഞ്ഞ് ആന്‍ഡ്രിയ

പിന്നണി ഗായികയായി എത്തി പിന്നീട് അഭിനയ രംഗത്ത് എത്തിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് ആന്‍ഡ്രിയ. ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജ് മോഹന്‍ലാല്‍ നായകനായ ലോഹം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ആന്‍ഡ്രിയ.

ഇപ്പോള്‍ താന്‍ ചെയ്ത ഒരു കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ആന്‍ഡ്രിയ. ധനുഷ് നായകനായി എത്തിയ വട ചെന്നൈയിലെ കഥാപാത്രത്തെ കുറിച്ചാണ് താരം വ്യക്തമാക്കിയത്. ചിത്രത്തിലെ ബെഡ്‌റൂം സീന്‍ അഭിനയിച്ചതില്‍ താന്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടെന്നാണ് ആന്‍ഡ്രിയ തുറന്നു പറഞ്ഞത്. തുടര്‍ന്ന് ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നത് എന്നാണ് ആന്‍ഡ്രിയ പറഞ്ഞത്.

വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ സിനിമയ്ക്കു ശേഷം താന്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് സമീപിക്കുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തു മടുത്തു. വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ല. സഹതാരവുമായി യാതൊരു ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള്‍ ചെയ്യാനാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. മികച്ച കഥാപാത്രമാണെങ്കില്‍ പ്രതിഫലം കുറക്കാനും തയാറാണ് ” ആന്‍ഡ്രിയ തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു