കാമുകിയുടെ വീട്ടിൽ രഹസ്യ സന്ദർശനത്തിനെത്തിരെ അഭിഭാഷകനെ നാട്ടുകാർ പിടിച്ച് ക്വാറന്റീനിൽ ആക്കി

കൊല്ലം: ലോക്ഡൗണ്‍ ലംഘിച്ച് കാമുകിയെ കാണാന്‍ കൊല്ലത്തെത്തിയ ബാര്‍ അസോസിയേഷന്‍ ഭാരവാഹിക്ക് കിട്ടിയത് മുട്ടന്‍ പണി. ഒടുവില്‍ കാമുകിയുടെ വീട്ടില്‍ തന്നെ ഗൃഹ നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നിരിക്കുകയാണ് ഇദ്ദേഹത്തിന്. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവിലുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് സംഭവം. ഇവിടെയുള്ള കാമുകിയുടെ വീട്ടില്‍ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അഭിഭാഷകന്‍ എത്തിയത്. അഞ്ചരയോടെ എത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു.

ലോക്ഡൗണ്‍ സമയമുള്ള ഇയാളുടെ വരവും പോക്കും സംബന്ധിച്ച് കലക്ടര്‍ക്ക് വിവരം ലഭിച്ചിരുന്നു. കലക്ടര്‍ വിവരം പോലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇന്നലെയും ഇയാള്‍ കാമുകിയുടെ വീട്ടിലേക്ക് എത്തി. തിരുവനന്തപുരത്ത് നിന്നും കാര്‍ ഓടിച്ചാണ് ഇയാള്‍ ഇവിടെ വരെ എത്തിയത്. ലോക്ഡൗണില്‍ കര്‍ശന നിര്‍ദേശങ്ങള്‍ മറികടന്നാണ് ഇയാള്‍ ജില്ല അതിര്‍ത്തി താണ്ടി ഇയാള്‍ എത്തിയത്. ഒടുവില്‍ കാമുകിയുടെ വീട്ടില്‍ തന്നെ ഇയാള്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയട്ടെ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു.

ആറ് മാസം മുമ്പാണ് വിവാഹിതയായ യുവതിയുമായി അഭിഭാഷകന്‍ രഹസ്യ ബന്ധം ആരംഭിക്കുന്നത്. കഴക്കൂട്ടത്തുള്ള അഭിഭാഷകന്റെ ഫ്‌ലാറ്റില്‍ വെച്ചാണ് ഇരുവരും കണ്ടിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ നിലവില്‍ വന്നതോടെ യുവതിക്ക് കഴക്കൂട്ടത്തേക്ക് പോകാന്‍ സാധിച്ചില്ല. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് അമ്മവന്‍ മരിച്ചതിനെ തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ക്കായി കോട്ടയത്തേക്ക് പോയി. ഇതോടെ ഭര്‍ത്താവ് കോട്ടയത്ത് ഗൃഹനിരീക്ഷണത്തില്‍ കഴിയേണ്ടി വന്നു. ഇതോടെ യുവതി അഭിഭാഷകനെ വിളിച്ച് ഭര്‍ത്താവ് കോട്ടയത്ത് ആണെന്ന് അറിയിക്കുകയും ഇയാളെ വിളിച്ച് വരുത്തുകയുമായിരുന്നു.

ഇതോടെ പല ദിവസങ്ങളിലായി വൈകുന്നേരത്തോടെ ഇയാള്‍ യുവതിയുടെ വീട്ടില്‍ എത്തി. വൈകുന്നേരം എത്തി പിറ്റേ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ് ഇയാള്‍ ചെയ്തിരുന്നത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനം പതിവായി വീട്ടില്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടഅയല്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ വീട്ടിലുള്ള ഓട്ടോറിക്ഷയുട സ്‌പെയര്‍ പാര്‍ട്ട്‌സ് നന്നാക്കി നല്‍കാനാണ് താന്‍ എത്തുന്നത് എന്നായിരുന്നു ഇയാളുടെ മറുപടി. വര്‍ക്കല അയിരൂര്‍ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനായ ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.