ഇന്ത്യയിലെ ഏറ്റവും വലിയ കടക്കാരൻ, രാജ്യം പോയ രാജാവ് അനിൽ അംബാനി, വീട് പോലും ജപ്തിക്ക്

പ്രകാശൻ പുതിയേരി KARMA NEWS WEB EXCLUSIVE NEWS
അംബാനി എന്ന ബ്രാന്റ് 140 കോടി ഇന്ത്യക്കാർക്കും സുപരിചിതമാണ്‌ . ഇത് സ്ഥാപിച്ചത് ധീരൂ ഭായ് അംബാനി. പിതാവ് സ്ഥാപിച്ചതാണ്‌ റിലയൻസ് ഇൻഡസ്ട്രീ. ഇനിയാണ്‌ അംബാനിയുടെ ഒരു മകൻ മുടിച്ച് പോയ ചരിത്രം…

മുകേഷും അനിലും പിതാവ് ധീരു ഭായ് അംബാനിക്കൊപ്പം

അനിൽ അംബാനി…കുത്തുപാള എടുത്ത് ലോകത്തിലേ ഏറ്റവും വലിയ സഹസ്ര കോടീശ്വരൻ. ലക്ഷത്തിലധികം കോടി കടമാണ്‌. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനാണ്‌ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കടക്കാരൻ..പിതാവ് സമ്പാദിച്ച് നല്കിയ കണകറ്റ സ്വത്തുക്കളും ബിസിൻസിന്റെ ചങ്കായ ഭാഗവും എല്ലാം ഈ ധൂർത്ത പുത്രം നശിപ്പിച്ചു..പറഞ്ഞ് വരുന്നത് അനിൽ അംബാനിയേ കുറിച്ച്. പിതാവ് ധീരുഭായ് അംബാനി വാരി കോരി ഇളയമകനു നല്കിയതെല്ലാം മുടിച്ചു. പലപ്പോഴും ജയിൽ വാസം ഒഴിവാക്കാൻ ചേട്ടൻ മുകേഷ് അംബാനി പണം നല്കി സഹായിച്ചു. അവൻ ജയിലിൽ എങ്കിൽ അങ്ങോട്ട് പോകട്ടേ എന്നും ഇനി ചില്ലി കാശ് സഹായിക്കില്ലെന്നും മുകേഷ് അംബാനി

പിതാവ് ധീരു ഭായ് അംബാനി സ്ഥാപിച്ച സാമ്രാജ്യം ലോകോത്തരമായിരുന്നു.റിലയൻസ് ഇൻഡസ്ടീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ഒരു വ്യവസായിയും ആയിരുന്നു ധിരുഭായി. 1977 ൽ റിലയൻസ് എന്ന കമ്പനി പൊതുജനങ്ങളുടെ വിഹിതത്തോടെ തുടങ്ങിയത് 2007 ൽ 60 ബില്ല്യൺ ഡോളാർ ആസ്തിയുള്ള ഒരു കമ്പനിയായി മാറി.ധീരു ഭായ് അംബാനിക്ക് 2 മക്കൾ…ഇന്ത്യൻ പാരമ്പര്യം വയ്ച്ച് മുഖ്യ വ്യവസായം പിതാവ് ഇളയ മകൻ അനിൽ അംബാനിക്ക് നല്കി. അങ്ങിനെ റിലയൻ ഇൻഡസ്ട്രീ അനിൽ അംബാനിക്ക് ലഭിച്ചു.

പിതാവിന്റെ പങ്കുവയ്ക്കലിൽ നിരാശ ഉണ്ടായ മൂത്ത മകൻ മുകേഷ് അംബാനി ചില്ലറ വിഷമത്തോടെ എങ്കിലും വലിയ വഴക്ക് ഉണ്ടാക്കാതെ കിട്ടിയ ഓഹരി സ്വീകരിച്ചു.1966-ൽ റിലയൻസ് ഇന്ഡസ്ട്രീസ്‌ സ്ഥാപിച്ചത് ധീരുഭായ് അംബാനിയാണ്, 2012-ലെ കണക്കനുസരിച്ചു 85000 ഉദ്യോഗസ്ഥരുള്ള ഈ കമ്പനിയാണ് കേന്ദ്ര സർക്കാരിൻറെ ആകെയുള്ള നികുതി വരുമാനത്തിൻറെ 5 ശതമാനം നൽകുന്നത്. 2012-ലെ കണക്കനുസരിച്ചു ഫോർച്ച്യൂൺ 500 പട്ടികയിൽ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഒരു കമ്പനിയാണ് റിലയൻസ് ഇന്ഡസ്ട്രീസ്‌.

എന്നാൽ ഇത്തിന്റെ എല്ലാം കൂടുതൽ പങ്ക് പിതാവ് നല്കിയ ഇളയ മകൻ   അനിൽ അംബാനി എല്ലാം നശിപ്പിച്ചു. എല്ലാം തുലച്ചു. എല്ലാം കടത്തിലാക്കി. എന്നാൽ ചെറിയ ഓഹരി കിട്ടിയ മുകേഷ് അംബാനി എന്ന മൂത്ത മകൻ അത്യധ്വാനം ചെയ്തു. ജിയോയും, റിലയൻസ് മാർകറ്റിങ്ങും, ഓഹരിയും, ഖനനം, പെട്രോ കെമിക്കൽസ്, വിദേശ നിക്ഷേപം..ഓസ്ട്രേലിയയിൽ ഏറ്റവും വലിയ ഖനനം.. എല്ലാമായി ചരിത്ര കുതിപ്പ് നടത്തി….

ഇപ്പോൾ ഉള്ള അവസ്ഥ അനിൽ അംബാനി എന്ന ഇളയ മകൻ വീണു പാപ്പരായി. ചേട്ടൻ മുകേഷ അംബാനി ഇന്ത്യയിലേ മാത്രമല്ല ലോകത്തിലേ വൻ മുതലാളിയായി,…ധീരു ഭായ് അംബാനിയുടെ മുടിയനായ പുത്രൻ അനിൽ അംബാനിയെ കടത്തില്‍ മുങ്ങിയപ്പോൾ മുകേഷ് അംബാനി സഹായിച്ചു. സഹോദരൻ ജയിലിൽ കിടക്കാതിരിക്കാൻ 23000 കോടിയാണ്‌ ജ്യേഷ്ഠൻ മുകേഷ് നല്കിയത്. ഇത് നല്കിയ ശേഷം മേലിൽ ഇനി പണം തരില്ല എന്നും 23000 കോടി തിരികെ വേണ്ടാ എന്നും അന്ന് അതായത് 2016ൽ മുകേഷ് അനിയനോട് പറഞ്ഞിരുന്നു .പിതാവ് ധീരുഭായ് അംബാനിയുടെ 85ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഇളയ സഹോദരനെ കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കാനാണ് മുകേഷ് ഈ ദാനം ചെയ്തത്.

അനിൽ അംബാനിയും കുടുംബവും

ഇപ്പോൾ അനിയൻ അനിൽ അംബാനി വീണ്ടും പെട്ടു.. ചൈനീസ്​ ബാങ്കുകളിൽ നിന്നെടുത്ത 680 മില്യൺ ഡോളർ (4860 കോടി രൂപ) വായ്​പ തിരികെ നൽകാൻ കഴിയില്ലെന്ന്​ റിലയൻസ്​ കമ്മ്യൂണിക്കേഷൻ മുൻ ചെയർമാൻ അനിൽ അംബാനി. മൂന്ന്​ ചൈനീസ്​ ബാങ്കുകൾ യു.കെയിൽ നൽകിയ കേസിലാണ്​ അനിൽ അംബാനിയുടെ മറുപടി. എന്റെ കൈവശം പണം തിരികെ തരാൻ ഇല്ല. നിങ്ങൾക്ക് ശിക്ഷിക്കാം….ഇത് പറഞ്ഞപ്പോൾ ഒരു ഇന്ത്യൻ വ്യവസായി ചൈനയോട് തകർന്ന പറയുന്ന ഈ കാഴ്ച്ച ഏതൊരു ഇന്ത്യക്കാരനും നാണക്കേടായി .ഇൻഡസ്​ട്രിയൽ കോമേഴ്​സ്യൽ ബാങ്ക്​ ഓഫ്​ ചൈന, ചൈനീസ്​ ഡെവലപ്​​മ​​െൻറ്​ ബാങ്ക്​, എക്​സ്​പോർട്ട്​ ആൻഡ്​ ഇംപോർട്ട്​ ബാങ്ക്​ ഓഫ്​ ചൈന എന്നിവരാണ്​ യു.കെ കോടതിയിൽ അനിലിനെതിരെ കേസ്​ നൽകിയത്​. അനിൽ അംബാനിയെ ചൈനയിൽ വിചാരണ ചെയ്യണം എന്നുവരെ ആവശ്യപ്പെട്ടു. ചൈനയിൽ എത്തിയാൽ അവസ്ഥ എന്തെന്നും അറിയാമല്ലോ..

മൂന്ന്​ ബാങ്കുകളും കൂടി അനിൽ അംബാനിയുടെ വ്യക്​തിഗത ജാമ്യത്തിൽ റിലയൻസ്​ കമ്മ്യൂണിക്കേഷന്​ 925 മില്യൺ ഡോളർ വായ്​പ നൽകിയിരുന്നു. ഇതിൽ ഒരു ഭാഗം കമ്പനി അടച്ചുതീർത്തെങ്കിലും 2017 ഫെബ്രുവരി മുതൽ വായ്​പ തിരിച്ചടവ്​ മുടങ്ങി. കേസിനുള്ള മറുപടിയായി തൻെറ ഓഹരികളുടെ മൂല്യം 82.4 മില്യൺ ഡോളറായി ചുരുങ്ങിയെന്ന്​ അനിൽ അംബാനി അറിയിച്ചു. ബാധ്യതകൾ കഴിഞ്ഞ്​ തൻെറ കൈയിൽ നിലവിലുള്ള ആസ്​തിയുടെ മൂല്യം പൂജ്യമാണെന്ന്​ അനിൽ അംബാനി വ്യക്​തമാക്കി. വായ്​പ തിരിച്ചടവിനായി തൻെറ കൈവശം സ്വത്തുക്കളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ജൂലൈ 24നു വെള്ളിയാഴ്​ചയാണ്​ അനിൽ അംബാനി കോടതിയിൽ ഇക്കാര്യം അറിയിച്ചത്​.

ഇപ്പോൾ അനില്‍ അംബാനിയുടെ സ്വത്ത് ജപ്തിക്ക് വയ്ച്ചിരിക്കുകയാണ്‌, വീട് ഉൾപ്പെടെ ജപ്തിക്ക് വയ്ച്ചു. നിയമം നടപ്പാകിയാൽ ലോകത്തേ ഏറ്റവും വലിയ കോടീശ്വരന്റെ പൊന്ന് മോൻ തെരുവിൽ കിടക്കണം. മൂത്ത മകൻ മുകേഷ് പറയുന്നത് അവന്‌ ഇനി ഒരു ചില്ലി കാശ് കൊടുക്കില്ല എന്നാണ്‌.മുമ്പ് സാമ്പത്തിക കേസില്‍ അനില്‍ അംബാനി ജയിലിലാകുമെന്ന സാഹചര്യം വന്നപ്പോള്‍ സഹോദരന്‍ മുകേഷ് അംബാനി സഹായിച്ചിരുന്നു. ഇപ്പോൾ അനിൽ അംബാനി ജയിലിലേക്ക് നീങ്ങുകയാണ്‌..ആയിരത്തി ഇരുന്നൂറ് കോടി രൂപ തിരിച്ചുപിടിക്കുന്നതിന് അംബാനിയുടെ ജാമ്യവസ്തുക്കള്‍ ജപ്തി ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. അനില്‍.മറ്റ് 4 ബാങ്കുകൾ സഹസ്ര കോടികൾ തിരികെ പിടിക്കാൻ നടപടി തുടങ്ങി. മറ്റൊരു വിജയ മല്യയും നീരവ് മോദിയും ആകാതിരിക്കാൻ അനിൽ അംബാനി രാജ്യം വിടാതിരിക്കാൻ യാത്രാ വിലക്ക് വരെ ഏർപ്പെടുത്തി. നോക്കണേ ഒരു സാധാരണ പൗരന്റെ സ്ഥിതി ഇതിലും എത്ര ഭേതമാണ്‌..

വായ്പ എടുക്കുന്നതിനായി നല്‍കിയ രണ്ട് ജാമ്യ വസ്തുക്കള്‍ ജപ്തി ചെയ്താണ് ബാങ്ക് പണം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തുക അനിലിന്റെ വ്യക്തിഗത വായ്പയല്ലെന്നും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് റിലയന്‍സ് ഇന്‍ഫ്രാടെല്ലിന്റേതാണെന്നും വക്താവ് അറിയിച്ചു.വസ്തു ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി ബാങ്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ആൻഡ് റിലയന്‍സ് ഇന്‍ഫ്രാടെല്ലിനുവേണ്ടി വ്യക്തിഗത ജാമ്യം നിന്ന അനിലിന് മറുപടി നല്‍കുന്നതിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ജ്യേഷ്ഠൻ മുകേഷ് അംബാനിയും കുടുംബവും

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ സഹോദരനാണ് അറുപതുകാരനായ അനില്‍.  അനില്‍ ജയിലില്‍ ആകുമെന്ന സാഹചര്യം വന്നപ്പോള്‍  മുമ്പ് സഹായിച്ച ചേട്ടൻ മുകേഷ് ഇപ്പോൾ  തിരിഞ്ഞ് നോക്കുന്നില്ല. അവൻ എത്ര കൊടുത്താലും മുടിക്കും എന്ന ധാരണ തന്നെ .സർവതും മുടിക്കുന്ന അനിയനെ ഇനി സഹായിക്കാൻ ആകില്ല എന്നും അവൻ ജയിലിൽ പോയി കിടക്കട്ടേ എന്നും മുകേഷ് പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും ഇടപെട്ടിട്ടും മുകേഷ് നയം മാറ്റുന്നില്ല.ഇതോടെ ജപ്തികൾ തുടങ്ങി. മുംബൈയിലെ ആസ്ഥാന മന്ദിരം ജ്പ്തി ചെയ്തു. അനിലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന റിലയന്‍സിന്റെ സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് യെസ് ബാങ്ക് പിടിച്ചെടുത്തത്.

21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്.

റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെതന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്.അതിനിടെ പലഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. കോവിഡ് വ്യാപനംമൂലം അടച്ചിട്ടപ്പോള്‍ ജീവനക്കാരില്‍ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. അനില്‍ അംബാനി ഗ്രൂപ്പിന് ബാങ്കില്‍ 12,000 കോടിയിലേറെ ബാധ്യതായണുള്ളത്. ചുരുക്കത്തിൽ ലക്ഷം കോടിയിലേറെ കടം ഉള്ള ഇന്ത്യയിലേ ഏറ്റവും വലിയ പാവപ്പെട്ടവനായി മാറി രാജ്യത്തേ ഒന്നാം നിര മുതലാളി.

എന്തായാലും ലോകത്തിലേ വൻ മുതലാളിയായ മുകേഷ് അംബാനിയുടെ മകൻ അനിൽ അംബാനി ഇനി തെരുവിൽ ഒരു ഭ്രാന്തനേ പോലെ അലയും. ഇന്ത്യ മുഴുവൻ കീഴടകിയ ട്രില്യണർ ധീരു ഭായി അംബാനി ഇളയ മകന്റെ ഈ അവസ്ഥ വല്ലതും അറിയുന്നുണ്ടോ..എല്ലാ വീട്ടിലേയും പോലെ അംബാനി ക്കുടുംബത്തിലും ദുരന്തങ്ങൾ തുടങ്ങി