കെ.റെയിൽ, ശബരിമല എല്ലായിടത്തും മിന്നിയ കേരള ‘പൗലോസ്’ പോപ്പുലർ ഫ്രണ്ടിനു മുന്നിൽ ചുരുണ്ട് കൂടി അഞ്ജു പാർവതി പ്രഭീഷ്

എൻഐഎ റെയ്ഡിൽ പോപ്പുലർ നേതാക്കൾ അറസ്റ്റിലായതിനു പിന്നാലെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലായിരുന്നു വെള്ളിയാഴ്ച. വൻതോതിലുള്ള അക്രമമാണ് നേതാക്കൾ അഴിച്ചുവിട്ടത്. ബസുകൾക്കുനേരെയും ഓഫീസുകൾക്കുനേരെയും വാഹനങ്ങൾക്കുനേരെയും ബോംബാക്രമണം പോലും ഉണ്ടായി, വലിയ പ്രശ്നങ്ങളുണ്ടായിട്ടും സംസ്ഥാന പോലീസ് മൗനം പാലിക്കുകയാണ് ചെയ്തത്. ആരെയും അറസ്റ്റ് ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല. ഇപ്പോളിതാ പോലീസിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. കെ റെയിൽ സമരം, സ്വർണ്ണക്കടത്ത് കേസ്, ശബരിമല കർമ്മസമിതിയുടെ സമരം ഇത്തരം സന്ദർഭങ്ങളിലെല്ലാം ലാത്തിയുമായി ഇറങ്ങിയ പോലീസുകാരാണ് എലിയെപ്പോലെ മാറി നിന്നതെന്ന് അഞ്ജു പരിഹാസ രൂപേണേ പറയുന്നു

കുറിപ്പിങ്ങനെ

കെ റെയിൽ സമരം നടന്നപ്പോൾ സ്ത്രീകളെ പോലും ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട കേരളാ പൗലോസ്! കൊച്ചു കുഞ്ഞിൻ്റെ മുന്നിൽ വച്ച് അമ്മയെ വലിച്ചിഴച്ച് നിയമം പാലിച്ച കേരളാ പൗലോസ്! സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസ്സ് സമരങ്ങളെ തേർഡ് ഡിഗ്രി കൊണ്ട് നേരിട്ട അതേ കേരളാ പൗലോസ്! ശബരിമല കർമ്മസമിതിയുടെ സമരത്തെ ലാത്തികൊണ്ട് ക്രൂരമായി നേരിട്ട കേരള പൗലോസ്! ഭരണപക്ഷത്തിനു നേരെയുള്ള അവകാശസമരങ്ങൾക്ക് മേലേ പുലിയായി ചാടി വീഴുന്ന ദാറ്റ് സെയിം കേരളാ പൗലോസ് എലിയായി മാറി നിന്ന സന്ദർഭമേതെന്ന PSC ചോദ്യത്തിൻ്റെ ഉത്തരം ഇന്നത്തെ നിയമവിരുദ്ധമായ PFI മിന്നൽ ഹർത്താൽ!!!

മുമ്പ് നിരായുധരായ എത്രയോ കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ലാത്തിക്കൊണ്ട് മൃഗീയമായി അടിച്ച് തല പൊട്ടിക്കുമ്പോൾ ജനജീവിതം സ്തംഭിപ്പിച്ചാൽ പോലീസ് ഇടപ്പെടുക തന്നെ വേണമെന്ന ക്യാപ്സ്യൂൾ വാരി വിതറിയ അന്തംസ് എല്ലാം വായിൽ പഴം തിരുകിയിരുപ്പാണ്.