പെട്ടന്നൊരു ദിവസം ഭാര്യ രോ​ഗശയ്യയിലായി, എട്ട് വർഷെ മുമ്പ് അവൾ പോയി- മധു

എ​ണ്ണ​മ​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ കാ​ര​ണ​വ​രാ​യി മാ​റി​യ അ​തു​ല്യ പ്ര​തി​ഭ​യ്ക്ക് വെള്ളിയാഴ്ചയായിരുന്നു എ​ൺ​പ​ത്തൊമ്പതാം പി​റ​ന്നാ​ൾ. ന​ട​ൻ മ​ധു​വി​ന് ജ​ൻ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​കവും എത്തിയിരുന്നു. നി​ര​വ​ധി​പേ​രാ​ണ് ന​ട​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്. എ​ൻറെ സൂ​പ്പ​ർ​സ്റ്റാ​റി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ. ന​ട​ൻ മ​മ്മൂ​ട്ടി ചി​ത്രം പ​ങ്കു​വ​ച്ച്‌ കു​റി​ച്ചു. എ​ൻറെ പ്രി​യ​പ്പെ​ട്ട മ​ധു​സാ​റി​ന് ആ​ശം​സ​ക​ൾ. മോ​ഹ​ൻ​ലാ​ലും ന​ട​ന് ആ​ശം​സ​ക​ളു​മാ​യെ​ത്തി.

സിനിമാ-സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടൻ‌ മധു. പിറന്നാളിന് വലിയ പ്രാധാന്യമൊന്നും ഞാൻ കൊടുക്കാറുമില്ല. എന്റെ സൗന്ദര്യം പ്രദർശിപ്പിക്കാൻ ഞാനൊരിക്കലും ഡൈ ചെയ്തിരുന്നില്ല. സിനിമയ്ക്ക് വേണ്ടിയായിരുന്നു അതെല്ലാം. കറുത്തമുടിയുള്ളവനെ വൃദ്ധനാക്കാൻ നാല് വരവരച്ചാൽ മതി.

പക്ഷെ വെളുത്തമുടിയുള്ളവനെ കറുത്ത മുടിയുള്ളവനാക്കാൻ മുടി മുഴുവനും കറുപ്പിക്കേണ്ടിവരും. അഭിനയം നിർത്തിയതോടെ അതിന്റെ ആവശ്യം ഇല്ലാതെയായി. പിന്നെ വാർധക്യത്തെ മനസിലാക്കി ജീവിക്കാൻ ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. നമ്മൾ എന്തെല്ലാം വാചകമടിച്ചാലും വ്യായാമം ചെയ്താലും മരുന്ന് കഴിച്ചാലും പ്രായമാകുമ്പോൾ ചെറുപ്പത്തിലേതുപോലെ ശരീരം വഴങ്ങിക്കിട്ടില്ല.’

വ്യക്തിജീവിതത്തിൽ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതിൽ വിഷമമുണ്ട്. ജീവിതത്തിൽ ഒപ്പമുണ്ടായിരുന്നവൾ… ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ. പെട്ടന്നൊരുനാൾ രോഗശയ്യയിലായി. പിന്നീട് ഞാൻ അധികം വീട് വിട്ടുനിന്നിട്ടില്ല. എത്ര വൈകിയാലും വീട്ടിലെത്തും. അവൾ കിടക്കുന്ന മുറിയിലെത്തി… ഉറങ്ങുകയാണെങ്കിൽ വിളിക്കാറില്ല. എട്ട് വർഷം മുമ്പ് അവൾ പോയി… എന്റെ തങ്കം. എന്റെ ആഗ്രഹവും പ്രാർഥനയും ഒന്നുമാത്രമായിരുന്നു. ഞാൻ മരിക്കുമ്പോൾ തങ്കം ജീവിച്ചിരിക്കണം. ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തിൽ നടന്നില്ല.’ അമ്പത് വർഷങ്ങളിലേറെയായി താമസിക്കുന്ന വീട്ടിൽ ഇപ്പോൾ ഞാൻ മാത്രം. പക്ഷെ ഞാനൊറ്റയ്ക്കല്ല. അവൾ ഇവിടെയൊക്കെയുണ്ട്. ആ മുറിയുടെ വാതിൽ ഞാൻ ഇപ്പോഴും അടച്ചിട്ടില്ല

സു​ഹൃ​ത്താ​യും കാ​മു​ക​നാ​യും അ​ച്ഛ​നാ​യും മു​ത്ത​ച്ഛ​നാ​യും നി​ര​വ​ധി വേ​ഷ​ങ്ങ​ൾ. അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ലെ​ല്ലാം ത​ൻറേ​താ​യ ഇ​ടം സ്ഥി​ര​പ്പെ​ടു​ത്തി​യ മ​ഹാ​ന​ട​ൻ. വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ളി​ലൂ​ടെ ജീ​വ​സു​റ്റ എ​ത്ര​യോ ക​ഥാ​പാ​ത്ര​ങ്ങ​ൾ.1933 സെ​പ്റ്റം​ബ​ർ 23നാ​യി​രു​ന്നു ഈ ​അ​തു​ല്യ പ്ര​തി​ഭ​യു​ടെ ജ​ന​നം. മാ​ധ​വ​ൻ നാ​യ​ർ എ​ന്ന പേ​ര് പി​ന്നീ​ട് മ​ധു​വാ​യി മാ​റി. 1962-ൽ ​സി​നി​മ​യി​ലേ​ക്ക്. ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ൾ. 1965-ൽ ​പു​റ​ത്തി​റ​ങ്ങി​യ ചെ​മ്മീ​ൻ മ​ധു​വെ​ന്ന ന​ട​ൻറെ വ​ള​ർ​ച്ച​ക്ക് നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. പ്ര​ണ​യ​നൈ​രാ​ശ്യ​ങ്ങ​ളെ “മാ​ന​സ​മൈ​നേ’ പാ​ടി തോ​ൽ​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഒ​രി​ക്ക​ലും ഈ ​പ​രീ​ക്കു​ട്ടി​യെ മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഈ ​അ​തു​ല്യ ന​ട​നെ​യും.