500 കോടി അമുക്കിയവന്മാർ നാട്ടുകാരുടെ മുന്നിൽ പരസ്യമായി നടന്നിട്ട് ഇവന്റെയൊക്കെ നേരെ ചെറു വിരൽ അനക്കാൻ കഴിഞ്ഞിട്ടില്ല അടിമക്കൂട്ടങ്ങൾക്ക്- അഞ്ജു പാർവതി പ്രഭീഷ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം വൻ പ്രതിരോധത്തിലാണ്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിന്റെ പേരിൽ ജനം വലയുകയാണ്. സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ നടത്തിയ സഹകാരി സംരക്ഷണ പദയാത്ര വൻ വിജയമാവുകയും ചെയ്തു. ഇരകൾക്കൊപ്പം നിരവധി ആളുകൾ രം​ഗത്തെത്തിയിരുന്നു. കപ്പലണ്ടി കണ്ണനെ പോലൊരു കാട്ടുകള്ളൻ പരസ്യമായി നിന്ന് സഹകരണ ബാങ്കുകൾ പൊട്ടിപൊളിഞ്ഞു പോയ കുറിക്കമ്പനി പോലെയൊക്കെ ആണെന്ന് പറഞ്ഞിട്ട് കള്ളന്റെ ചെവിക്കുറ്റി നോക്കി നാലെണ്ണം പൊട്ടിക്കാൻ ആമ്പിയർ ഉള്ള ഒരുത്തനും ആ നിക്ഷേപകരിൽ ഇല്ലേയെന്ന് ചോദിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

കുറിപ്പിങ്ങനെ,

കരിവന്നൂർ അപഹരണ ബാങ്കിൽ പണം ഇട്ട്, ഇപ്പോൾ എന്തോ കളഞ്ഞ അണ്ണാനെ പോലെ തേരാ പാരാ നടക്കുന്ന ആളുകളെ പ്രതി സങ്കടം ഉണ്ടോന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം കപ്പലണ്ടി കണ്ണനെ പോലൊരു കാട്ടുകള്ളൻ പരസ്യമായി നിന്ന് സഹകരണ ബാങ്കുകൾ പൊട്ടിപൊളിഞ്ഞു പോയ കുറിക്കമ്പനി പോലെയൊക്കെ ആണെന്ന് പറഞ്ഞിട്ട് കള്ളന്റെ ചെവിക്കുറ്റി നോക്കി നാലെണ്ണം പൊട്ടിക്കാൻ ആമ്പിയർ ഉള്ള ഒരുത്തനും ആ നിക്ഷേപകരിൽ ഇല്ല എന്നറിയുമ്പോഴാണ്.

ഇവിടെ ഈ പ്രബുദ്ധ കേരളത്തിലാണ് വിശപ്പ് കൊണ്ട് പൊറുതിമുട്ടിയ ഒരു അപ്പാവി നാഴി അരി കട്ടെടുത്തതിന് ആൾക്കൂട്ടം തച്ചുടച്ചു കൊന്നത്. എന്നിട്ട് 500 കോടി അമുക്കിയവന്മാർ നാട്ടുകാരുടെ മുന്നിൽ പരസ്യമായി നടന്നിട്ട് ഇവന്റെയൊക്കെ നേരെ ചെറു വിരൽ അനക്കാൻ കഴിഞ്ഞിട്ടില്ല അടിമക്കൂട്ടങ്ങൾക്ക്. 500 കോടി കട്ട കഥ അങ്ങാടിപ്പാട്ടായപ്പോൾ നിവൃത്തിയില്ലാതെ വീണ്ടും ജനങ്ങളുടെ നികുതിപ്പണം എടുത്ത് അത് സെറ്റ് ആക്കി സെറ്റിൽ ചെയ്യുന്നു. എന്തോന്നെടെ ഇത്!!

റിസർവ് ബാങ്ക് ഗവർണ്ണർ പദവിയിൽ ഇരുന്നവരൊക്കെ കഷ്ടപ്പെട്ട് സാമ്പത്തിക ശാസ്ത്രവും ഫിനാൻസ് മാനേജ്‌മെന്റും ഒക്കെ പഠിച്ച നേരം സി പി എം മെമ്പർഷിപ്പ് എടുത്ത് കക്കാൻ പഠിച്ചിരുന്നെങ്കിൽ കോടികൾ എന്നേ സമ്പാദിച്ചു ചുമ്മാ വീട്ടിൽ ഇരിക്കാമായിരുന്നു. എത്ര കൂൾ ആയിട്ടാണ് കപ്പലണ്ടി കണ്ണൻ മാധ്യമങ്ങളോട് ഇവിടെ എത്ര കുറിക്കമ്പനികളും ചിട്ടിക്കമ്പനികളും പൊട്ടുന്നു, എന്നിട്ട് നിങ്ങൾ വാർത്ത കൊടുത്തോ എന്ന് ചോദിക്കുന്നത്. അതായത് ഇവിടുത്തെ സഹകരണ ബാങ്കുകൾ കറക്കുകമ്പനി പോലെ എപ്പോൾ വേണമെങ്കിലും പൊട്ടാൻ സാധ്യതയുള്ള ഉഡായിപ്പ് സംഭവം ആണെന്ന് അതിന്റെ ഉത്തരപ്പെട്ടവൻ തന്നെ പറയുന്നു. കിറ്റ് വാങ്ങി നക്കിയതിന്റെ പേരിൽ ഇനി ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ ഇവറ്റകൾ ഊരിക്കൊണ്ട് പോയാലും കമാന്ന് ഒരക്ഷരം പറയാതെ ചേമ്പില കൊണ്ട് അഡ്ജസ്റ്റ് ചെയ്യും പ്രഫുത്ത ജനത