വിവാഹം പക്വതയാവാത്ത പ്രായത്തിലെടുത്തി തീരുമാനമായിരുന്നു- ആൻ അ​ഗസ്റ്റിൻ

ജീവിതത്തിൽ വളരെ പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്ന് തുറന്നു പറഞ്ഞ് ആൻ അ​ഗസ്റ്റിൻ.. 23 വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നാണ് ആൻ പറയുന്നത്.

അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഇപ്പോഴും താൻ അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ആൻ പറയുന്നുണ്ട്. വലിയ സങ്കടങ്ങൾ വരുമ്പോൾ വിളിക്കുന്നത് രഞ്ജിത്തങ്കിളിനെയാണ്, ഞാനില്ലേ നിന്റെ കൂടെ? മുഴങ്ങുന്ന ശബ്ദത്തിൽ അങ്കിൾ അത് പറയുമ്പോൾ വലിയ ആശ്വാസമാണ്.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് നടി അഭിനയിച്ചിട്ടുള്ളത്. മലയാളികളുടെ പ്രിയ നടൻ അഗസ്റ്റിന്റെ മകൾ ആയ ആൻ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ നായികയായിട്ടാണ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു.

വളരെ പെട്ടെന്ന് തന്നെ ആൻ തിളങ്ങി. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം വരെ നേടി. എന്നാൽ ഛായാഗ്രഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുനകയായിരുന്നു നടി. എന്നാൽ ബന്ധം ഈയ്യടുത്ത് പിരിഞ്ഞിരുന്നു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ആൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുമുണ്ട്.