പ്രൊഡ്യൂസറിന്റെ കയ്യിൽ കാശില്ലാത്ത സമയങ്ങളിലാണ് എന്നെ പാട്ടെഴുതാൻ വിളിക്കുന്നത്- അനൂപ് മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോൻ. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും അദ്ദേഹം തിളങ്ങി. ചാനലുകളിൽ അവാതരകനായിട്ടാണ് അനൂപ് മേനോന്റെ തുടക്കം. പിന്നീട് സീരിയലുകളിൽ അഭിനയം തുടങ്ങി. അതിന് ശേഷമാണ് സിനിമയിൽ അബഹിനയിക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് അനൂപ് നേടിയിരുന്നു. ഇരുപത് വർഷമായി സിനിമയിൽ സജീവമായി നിൽക്കുകയാണ് അനൂപ്,

ബ്യൂട്ടിഫുൾ ഹോട്ടൽ കാലിഫോർണിയ, ഡോൾഫിൻ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അനൂപ് മേനോൻ പാട്ടുകളെഴുതിയിട്ടുണ്ട്. ഇതിൽ തന്നെ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ ‘മഴനീർത്തുള്ളികൾ നിൻ തണുനീർ മുത്തുകൾ’ എന്ന ഗാനമെല്ലാം സൂപ്പർഹിറ്റുമായിരുന്നു. എന്നാൽ താൻ എഴുതിയ ഒരു പാട്ടിനും ഇതുവരെ കാശ് കിട്ടിയിട്ടില്ലെന്ന് പറയുകയാണ് അനൂപ് മേനോൻ. ഞാനൊരു കവിയല്ല വാക്കുകൾ നിരത്താൻ അറിയാവുന്ന ഒരാൾ മാത്രമാണെന്ന് താങ്കൾ നേരത്തെ പറഞ്ഞിരുന്നു.എന്താണ് അങ്ങനെ പറയാൻ കാരണമെന്ന ചോദ്യത്തിന് അനൂപ് മേനോന്റെ മറുപടി ഇതായിരുന്നു. വാക്കുകൾ,

എന്റെ പൂർവസൂരികൾ എന്ന് പറയുന്നവർ ഒ.എൻ.വി സാറും വയലാർ മാഷും പി. ഭാസ്‌ക്കരൻ സാറും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെയാണ്. അവരാണ് കവികൾ. നമ്മൾ ഈ പറയുന്ന ഒരു മ്യൂസിക് കിട്ടിക്കഴിഞ്ഞാൽ അതിന് വേണ്ടി വരികളെഴുതുകയാണ്. പലപ്പോഴും എന്നെ വരിയെഴുതാൻ വിളിക്കുന്നത് പ്രൊഡ്യൂസറിന്റെ കയ്യിൽ കാശില്ലാത്ത സമയങ്ങളിലാണ്.

മിക്കവാറും അങ്ങനെ ആണ് സംഭവിച്ചിട്ടുള്ളത്. കാരണം ഒരു പാട്ടെഴുതണമെങ്കിൽ മിനിമം 40000 രൂപയാണ് അത്യാവശ്യം നല്ലൊരു ഗാനരചയിതാവിന് കൊടുക്കേണ്ടത്. അപ്പോൾ ഒരു മൂന്ന് പാട്ടെഴുതുന്നതിന് 120000 രൂപ പോയി. ഇവനാകുമ്പോൾ പൈസ കൊടുക്കണ്ട എന്ന ലൈനാണ്.

എനിക്ക് ഇതുവരെ എഴുതിയ ഒരു പാട്ടിനും പൈസ കിട്ടിയിട്ടില്ല. ആ മഴനീർത്തുള്ളികളൊക്കെ ഒരുപാട് പേർ ഇഷ്ടപ്പെട്ടു. മഴനീർത്തുള്ളികൾക്കോ കിംഗ്ഫിഷിലെ എൻ രാമഴയിൽ എന്ന പാട്ടിനോ ഒന്നും പൈസ കിട്ടിയിട്ടില്ല. ഇതുവരെ പൈസ കിട്ടാത്ത ഗാനരചയിതാവാണ് ഞാൻ. എന്നിട്ട് ഇപ്പോഴും അവന്മാർ വിളിക്കും. പദ്മയിൽ പിന്നെ എന്റെ പടമായതുകൊണ്ട് എല്ലാം ഞാൻ തന്നെയാണ് എഴുതിയത്. എനിക്ക് തന്നെയാണല്ലോ ലാഭം,