പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം, തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നു

വയനാട്. പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാത്രി 12 മണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു.

വീട്ടുകാര്‍ ശബ്ദം കേട്ട് ബഹളം വെച്ചപ്പോഴേക്കും കടുവ പശുക്കുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോകുകയായിരുന്നു. സമീപപ്രദേശങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.

പ്രദേശത്ത് തുടര്‍ച്ചയായി വന്യജീവി ആക്രമണങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. എല്‍ദോസിന്റെ വീടിന് സമീപത്തുള്ള അമ്പലത്തറ എന്ന സ്ഥലത്തു നിന്നും കടുവ മറ്റൊരു പശുവിനെ ആക്രമിച്ചിരുന്നു.