ഷൂട്ടിം​ഗ് സൈറ്റിൽ വഴക്കുണ്ടാക്കുന്നതിൻറെ കാരണം തുറന്നുപറഞ്ഞ് അനു സിത്താര

ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച്‌ വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം.താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്.

അതേ സമയം കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാന് പരിപാടിയിൽ പങ്കെടുക്കാൻ അനു സിത്താര എത്തിയിരുന്നു. ഷൂട്ടിങ്ങ് സെറ്റിൽ വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അനു സിത്താര നൽകിയ മറുപടി. അതേസമയം ദേഷ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അനു സിത്താര പറയുന്നു. വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒന്ന് രണ്ട് തവണ പക്ഷെ വഴക്ക് എന്നൊന്നും അതിനെ പറയാൻ പറ്റില്ല. ചീത്ത പറഞ്ഞിട്ടുണ്ടെന്ന് പറയാം എന്നായിരുന്നു അനുവിന്റെ പ്രതികരണം. എന്തിനു വേണ്ടിയാണ് എന്ന് എംജി ശ്രീകുമാർ ചോദിച്ചു. ചില സമയത്ത് ഫുഡ് വരാത്തതിന്റെ പേരിലൊക്കെയാണ്.

ചോറും മീൻ കറിയുമാണ് ഇഷ്ടം. പക്ഷെ ഇപ്പോൾ ചോറ് കുറച്ചിരിക്കുകയാണ്. തടി കുറയ്ക്കണമെന്ന് തോന്നി എന്നായിരുന്നു അനു നൽകിയ ഉത്തരം. എല്ലാവർക്കും വിശന്നു കഴിഞ്ഞാൽ എന്നെ നോക്കുമെന്നും നടി പറയുന്നു. പോലീസ് ആകണമെന്നുണ്ടായിരുന്നു. വണ്ടിയിൽ പോകുമ്പോൾ വഴക്ക് കാണുമ്പോൾ ഇറങ്ങി ചെന്ന് ഇടപെട്ട് പരിഹരിക്കണമെന്ന് തോന്നിയിട്ടുണ്ട്.