കത്വ പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിച്ച് മുക്കി, യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്

തിരുവനന്തപുരം: മുസ്ളീം യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇ ഡി ചോദ്യം ചെയ്യും. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് കിട്ടിയതായി സുബൈര്‍ വ്യക്‌തമാക്കി . കത്വ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇദ്ദേഹത്തെ ഇഡി നോട്ടീസ് നല്‍കിയത് .

ഇ ഡി കൊച്ചി യൂണിറ്റാണ് സികെ സുബൈറിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ ഇരുപത്തഞ്ചാം തിയതി ഹാ‍ജരാവാനായിരുന്നു നോട്ടീസ് നല്‍കിയത്. തെരെഞ്ഞെടുപ്പ് കാരണം അസൗകര്യം അറിയിച്ചിപ്പോള്‍ ഈമാസം ഇരുപത്തി രണ്ടിന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കൊച്ചിയിലെ ഇഡി യൂണിറ്റില്‍ 22 ഹാജരാകുമെന്ന് സികെ സുബൈര്‍ അറിയച്ചു. വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അറിയാനാണ് ഇഡി വിളിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ക്വത്വ സംഭവത്തില്‍ ഇരയായ കുട്ടിക്ക് വേണ്ടി യൂത്ത് ലീഗ് പിരിച്ച പണം ഇരയുടെ കുടുംബത്തിന് നല്‍കിയില്ലെന്നും വകമാറ്റി ചെലവിട്ടെന്നുമാണ് സുബൈറിനെതിരായ  ആരോപണം.