ദുഷിച്ച ചിന്താഗതി വച്ചു പുലർത്തി, വിഷം തുപ്പുന്ന അസുര ജന്മങ്ങൾ ; ഷഹാനയെ പരിഹസിക്കുന്നവരോട് , ഡോ അനുജ ജോസഫ്

സമൂഹമാധ്യമങ്ങലൂടെ നമുക്ക് ഏവർക്കും സുപരിചിതമായ ദമ്പതികളായിരുന്നു പ്രണവും ഷഹാനയും. അപകടത്തിൽ പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളർന്നു പോയ പ്രണവിനെ ഷഹാന പ്രണയിക്കുകയും ശേഷം വീട്ടുകാരെ ഉപേക്ഷിച്ച് പ്രണവിനെ വിവാഹം ചെയ്യുകയുമായിരുന്നു. ഇന്നിപ്പോൾ ഷഹാനയ്‌ക്കൊപ്പം അവളുടെ പ്രിയതമനില്ല. ജീവിച്ചു കൊതിതീരും മുൻപ് തന്നെ പ്രണവ് മരണത്തിന് കീഴടങ്ങി.

പ്രണവിനെ വിവാഹം കഴിച്ചതിന് പിന്നാലെ ഷഹാനയ്‌ക്കെതിരെ സൈബറിടത്ത് ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഏറെ വിമർശങ്ങൾ ആ പെൺകുട്ടി നേരിട്ടു. എന്നാൽ പ്രണവിന്റെ മരണത്തിന് പിന്നാലെയും ഇതേ പരിഹാസവും ആക്രമണവുമാണ് ഷഹാന നേരിടുന്നത്. അവളുടെ പവിത്രമായ ആ പ്രണയത്തെ അല്ല പലരും കാണുന്നത്. അവളുടെ ഇന്നത്തെ അവസ്ഥയിൽ ആ പെൺകുട്ടിയെ പരിഹസിക്കുകയാണ്. ഇതിനെതിരെ അനുജ ജോസഫ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം

പോസ്റ്റിന്റെ പൂർണ രൂപം

വീട്ടുകാരെ വിട്ടു അവനോടൊപ്പം ഇറങ്ങി പോയതല്ലേ അനുഭവിക്കു,,,, ഇജ്ജാതി കമന്റ്‌ ഇടുന്നവരോടായി,,,
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച എല്ലാ പെങ്കൊച്ചുങ്ങളും ഇന്നും ഭൂമിയിൽ ജീവനോടെ ആയിരിക്കുന്നുവല്ലോ!!ഒരാളുടെ വേദനയിൽ, മാറി നിന്നു ഗൂഢമായി ചിരിക്കുകയും, പരിഹസിക്കുകയും, പഴി പറയുകയും ഒക്കെ ചെയ്യുന്നവരെ മനുഷ്യർ എന്നു തന്നെയാണോ പറയേണ്ടത്?ഷഹാനയെന്ന പെൺകുട്ടിയെ ക്രൂരമായി വിമർശിക്കുന്ന പലരുടെയും കമെന്റ് കണ്ടു, ചിരിക്കുന്ന ഇമോജികൾ വാരി വിതറി സന്തോഷം പ്രകടിപ്പിച്ചവർക്ക് നല്ലതു മാത്രം വരട്ടെ,,,,പ്രണവിനെ സ്നേഹിച്ച ഷഹാനയുടെ ഹൃദയത്തിന് പത്തരമാറ്റു തങ്കത്തേക്കാളും തിളക്കമുണ്ട്,,,,,ഈ നൂറ്റാണ്ടിലും ദുഷിച്ച ചിന്താഗതിയും വച്ചു പുലർത്തി, വിഷം തുപ്പുന്ന അസുര ജന്മങ്ങൾ,,,,,,നിന്റെയൊക്കെ ഹൃദയത്തിൽ സ്നേഹം എന്നാൽ വെറുപ്പും വിദ്വേഷം മാത്രമാണല്ലോ,
മതം ആകാം,മതഭ്രാന്ത് ഈ സമൂഹത്തിന്റെ നന്മയ്ക്കല്ലെന്നു മാത്രം ഓർത്തു കൊള്ളുക,,,,
ഷഹാനയോടൊപ്പം,,,ഈശ്വരൻ അവൾക്കു കരുത്തു പകരട്ടെ