മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇ ഡി? കുരുക്കുകൾ ഒന്നൊന്നായി മുറുകി, സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും.

തിരുവനന്തപുരം. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും. സ്വപ്നയുടെ വ്ചത്സ് ആപ് ചാറ്റുകളിൽ പരാമർശിക്കപ്പെടുന്ന രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കോഴയിടപാടിൽ പങ്കുള്ള ഉന്നതരെക്കുറിച്ച് ഇ ഡി ക്ക് ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കുന്ന ലക്‌ഷ്യം.

ഇ ഡി. രവീന്ദ്രനെ വീണ്ടും ചോദ്യംചെയ്യണമെന്ന് സ്വപ്ന സുരേഷും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു മുൻപ് രണ്ടുവണ ഇ ഡി രവീന്ദ്രന്റെ മൊഴിയെടുത്തിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുളള ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശിക്കുന്നുണ്ട്. ലൈഫ്‌ ഇടപാടുകൾ സംബന്ധിച്ചാണ് പരാമർശം. ഇതിനാലാണ് രവീന്ദ്രനെ വീണ്ടും വിളിച്ചുവരുത്താൻ ഇ ഡി തീരുമാനിച്ചിട്ടുള്ളത്.

ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ടവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്ത് കോഴ വിവരങ്ങൾ ഒന്നൊന്നായി പിടിച്ചെടുക്കുന്ന ഇ.ഡി,​ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കൈയ്യിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോഴയിടപാടിൽ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ പങ്കുണ്ടെന്ന നിലപാടിൽ തന്നെയാണ് ഇ.ഡി. ഇവരിലേക്ക് അന്വേഷണം എത്തിക്കാനുള്ള മൊഴികളാണ് തേടുന്നത്. ഇതിന്റെ ഭാഗമായി രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യംചെയ്തേക്കും.സമ്മർദ്ദം കൂടുതൽ കടുപ്പിക്കുമ്പോൾ പിടിച്ചുനിൽക്കാനാവാതെ ശിവശങ്കർ വായ് തുറക്കേണ്ടി വരും. നിർണായക വിവരമെന്തെങ്കിലും കിട്ടിയാലുടൻ വമ്പന്മാരിലേക്ക് അന്വേഷണം തിരിയും.

ശിവശങ്കറിൽ നിന്ന് കാര്യമായ വിവരങ്ങളോ മൊഴികളോ ലഭിക്കാതായതോടെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ, ലൈഫ്‌മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ വിളിച്ചുവരുത്തി ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ലൈഫ്‌ ഫ്ളാറ്റ്‌ നിർമാണം സംബന്ധിച്ച ചർച്ചകളും നടപടികളും മുഴുവൻ ശിവശങ്കറിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണെന്നാണ് ജോസ് മൊഴി നൽകിയിട്ടുള്ളത്. ഇതാണ് സിസേവ ശങ്കറിന് മേൽ കുരുക്ക് മുറുക്കിയിട്ടുള്ളത്. കരാറുകാരനെ കണ്ടെത്തുന്നതിനും ശിവശങ്കറാണ് മുൻകൈയെടുത്തതെന്ന് ജോസ് തുറന്നു പറഞ്ഞു കഴിഞ്ഞു. കോഴ നൽകിയെന്ന് കരാറുകാരനായ യൂണിടെക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡിക്ക് നേരത്തെ മൊഴി ശക്തമായ തെളിവാണ്.