കാലുകള്‍ പ്രശ്‌നമായി തോന്നുന്നവര്‍ അകലം പാലിച്ചോളൂ, പുത്തന്‍ ചിത്രവുമായി അനുപമ പരമേശ്വരന്‍

പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മോശം കന്റുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് നടിമാര്‍.ഇപ്പോള്‍ നടിമാര്‍ തന്നെ ഇത്തപക്കാര്‍ക്കെതിരെ പ്രതികരിക്കുകയും പരാതി നല്‍കുകയും ചെയ്യുന്നുണ്ട്.നേരത്തെ നടി അനശ്വര രാജനെതിരെ മോശം കമന്റുകളും പരാമര്‍ശങ്ങളും ഉണ്ടായപ്പോള്‍ പല നടിമാരും അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കും എന്നാണ് ഇപ്പോള്‍ നടിമാരുടെ നിലപാട്.താത്പര്യമില്ലാത്തവര്‍ തങ്ങളുടെ ചിത്രങ്ങള്‍ കാണേണ്ടെന്നും അവര്‍ പറയുന്നു.ഇപ്പോള്‍ നടി അനുപമ പരമ്വേരന്‍ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവുമാണ് ചര്‍ച്ചയാകുന്നത്.

പുറം തിരിഞ്ഞിരിക്കുന്ന ഒരു ചിത്രമാണ് അനുപമ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്.പുറം തിരിഞ്ഞിരുന്ന്,തന്റെ ചുരുണ്ട മുടി വാരിയെടുത്തു നില്‍ക്കുന്നതാണ് ചിത്രം.കണ്ടാല്‍ അല്പം ഗ്ലാമറസ്സാണെങ്കിലും അശ്ലീലമല്ല,ചിത്രത്തില്‍ നടിയുടെ കാലുകളും തുടയും കാണുന്നുണ്ട്.അത് ആര്‍ക്കെങ്കിലും പ്രശ്‌നമായി തോന്നുന്നുണ്ടെങ്കില്‍ അവര്‍ കുറച്ച് അകലം പാലിച്ചു നിന്നോളൂ എന്നാണ് അനുപമ പറഞ്ഞിരിയ്ക്കുന്നത്.തന്റെ വളവുകള്‍ മറയ്ക്കാന്‍ ചുരുളകള്‍ക്ക് കഴിഞ്ഞാല്‍ അതാണ് പ്രണയം എന്നാണ് അനു ചിത്രത്തിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍.എന്നാല്‍ ചിത്രത്തിന് കീഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.തങ്ങള്‍ക്ക് വേണ്ടത് ഹോംലി ആയ അനുപമയെയാണെന്നും ഇത്തരം ഗ്ലാമറസ് അനുപമയെ അല്ലെന്നും ഇപ്പോഴും പ്രേമത്തിലെ സ്‌കൂള്‍ കുട്ടിയുടെ മുഖമാണെന്നും ഒക്കെ കമന്റുകള്‍ വരുന്നുണ്ട്.അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ അഭിനയ രംഗത്ത് എത്തുന്നത്.മലയാളത്തില്‍ തുടക്കം കുറിച്ചെങ്കിലും തെലുങ്കിലായിരുന്നു നടിക്ക് തിരക്ക്.തമിഴില്‍ ധനുഷിന്റെ നായികയായി കൊടി എന്ന ചിത്രത്തിലും അനുപമ എത്തി.മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അനുപമ അഭിനയിച്ചത്.തള്ളിപ്പോകാതെ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്.നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മലയാളത്തില്‍ സിനിമ ചെയ്യൂ.മാതൃഭാഷയില്‍ താന്‍ വളരെ അധികം സെലക്ടീവാണെന്നാണ് നടി നേരത്തെ പറഞ്ഞിട്ടുണ്ട്.