ഏട്ടനാണ് ശക്തി, എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു- അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തി. സിനിമയിലെത്തിയ നടിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ ചിത്രം ഇറങ്ങിയ 2012 മുതൽ ഈ കാലയിളവ് വരെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അനുശ്രീക്ക് ആയിട്ടുണ്ട്. വീട്ടിൽ നടക്കുന്ന വിശേഷങ്ങളെല്ലാം ആരാധകരമായി അനുശ്രീ പങ്കുവെക്കാറുണ്ട്. സഹോദരനും അനുശ്രീയുടെ പോസറ്റിലെ നിറസാന്നിധ്യമാണ്.

ലോക്ഡൗൺ കാലത്തും ഫോട്ടോഷൂട്ടുകൾക്ക് അവധി കൊടുക്കാത്ത നടി അനുശ്രീയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുക്കാറുണ്ട്.
കഴിഞ്ഞ ദിവസം ‘പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം..’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കു വച്ചിരുന്നു.

എന്നാൽ ഈ ഫോട്ടോഷൂട്ടിന് പിന്നിലെ രംഗങ്ങൾ വ്യക്തമാക്കുന്ന വീഡിയോയുമായി താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. സഹോദരന് തന്നോടുള്ള വാത്സല്യവും സ്‌നേഹവും വ്യക്തമാക്കുന്ന കുറിപ്പുമായാണ് അനുശ്രീ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പുഴയിൽ നടത്തിയ ഫോട്ടോഷൂട്ടിനിടെ തനിക്കൊപ്പം വെള്ളത്തിൽ ഇറങ്ങി മുങ്ങി നിന്നാണ് ചേട്ടൻ അനൂപ് തന്റെ സുരക്ഷ ഉറപ്പാക്കിയതെന്ന് നടി പറയുന്നു. ‘എന്നത്തെയും പോലെ, അനൂപ് ഏട്ടാ, നിങ്ങളാണ് എന്റെ ശക്തി. രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. ഞാൻ പോസ് ചെയ്തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാൻ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു..എട്ടനാണ് എന്റെ ശക്തി. My under water security wall.’-അനുശ്രീ കുറിച്ചു.

 

View this post on Instagram

 

Like always…You are my pillar of strength Anoob Anna…❤… രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ photoshoot ചെയ്തത്… ഞാൻ pose ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാൻ pose ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു..Like always you are my pillar of strength…My under water security wall..❤️❤️❤️ @anoob_murali ❤️❤️❤️ (()Video യിലെ running commentry by @mahesh_bhai @sabarinath_nath_ എടി എന്നൊന്നും വിളിക്കാതെ നാട്ടുകാര് കേക്കും…))) all those present in location @nithinnarayanan_ @s_r_ee_kutty_ @pinkyvisal @nidhinmaniyan @juliekutty_myluv @____j__a__g__a__n______ @athiraanoob___ ????????

A post shared by Anusree (@anusree_luv) on