ഷോർട്ട്സും ടോപ്പും ഓവർ കോട്ടും അണിഞ്ഞ് ​ഗ്ലാമറസ് ലുക്കിൽ അനുശ്രി,

പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.

നാടൻ വേഷങ്ങളും മോഡേൺ രീതികളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ് അനുശ്രീ. അനുശ്രിയുടെ പുത്തൻ ഫോട്ടോകളാണ് വൈറലാവുന്നത്. ‘തെളിഞ്ഞ നീലാകാശത്തിൽ ഞാൻ സൂര്യനെ കാണുമ്പോൾ, മാനത്ത് മേഘങ്ങളെ കാണുമ്പോൾ അവ നൃത്തമാടുകയാണ്. ഒരു ശലഭമാകാനേ എനിക്ക് കഴിയുന്നുള്ളു, സഹായിക്കാനാകുന്നില്ല. എൻ്റെ ചിറകുകൾ സന്തോഷം കൊണ്ട് തുടിക്കുകയാണ്. തെളിഞ്ഞ നീലാകാശത്തിൽ സൂര്യതേജസ്സ് കാണുമ്പോൾ എന്നാണ് പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് കുറിച്ചത്.

സജിത്ത് ആൻ്റ് സുജിത്താണ് അനുശ്രിയെ അണിയിച്ചൊരുക്കിയത്. അവിനാശ് ചൂചിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആകാശനീല നിറത്തിലുള്ള ഷോർട്ട്സും ടോപ്പും ഓവർ കോട്ടും അണിഞ്ഞ് കിടിലൻ സ്റ്റൈലൻ ലുക്കിലാണ് താരമെത്തിയിരിക്കുന്നത്. രശ്മി മുരളീധരനാണ് സ്റ്റൈലിംഗ് നിർവ്വഹിച്ചിരിക്കുന്നത്.