എനിക്ക് അറിയാത്ത ആര് എന്റെ ശരീരത്തിൽ തൊട്ടാലും ഞാൻ അൺകംഫർട്ടബിൾ ആകും; അപർണ ബാലമുരളി

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും വ്യക്തമാക്കുന്ന താരം എന്ന നിലയിലും അപർണ എപ്പോഴും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഒരു പൊതു പരിപാടിയിൽവെച്ച്‌ തന്റെ കൈയ്യിൽ കയറി പിടിച്ച വ്യക്തിയോട് പ്രതികരിച്ചതും ഏറ്റവും നല്ല ഉദാഹരണമാണ്. ഇപ്പോഴിതാ ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന മോശം പെരുമാറ്റത്തെ കുറിച്ചും ലോ കോളേജിൽ സിനിമ പ്രൊമോഷന് വേണ്ടി എത്തിയസമയത്ത് ഉണ്ടായ മോശം അനുഭവത്തെ കുറിച്ചും വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് അപർണ.

എന്നെ വലിച്ചു നിർബന്ധിച്ചു ചെയറിൽ നിന്നും എഴുന്നേൽപ്പിച്ച് വളരെ അഗ്രസീവ് ആയി ചോദിക്കുക പോലും ചെയ്യാതെ തോളത്ത് കൈ ഇട്ടു. അതും ലോ കോളേജിൽ നിന്നും വരുന്ന ഒരാൾ. അങ്ങിനെ ഒരാളെ ഞാൻ എന്തിനു എന്റർടൈൻ ചെയ്യണം. അതിന്റെ ലോജിക്ക് എനിക്ക് മനസിലാവുന്നില്ല. ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ് അല്ലെങ്കിൽ സ്ത്രീയാണ്. അതിൽ ആൺ പെൺ വെത്യാസം ഒന്നും ഇല്ല.

എന്നെ എന്നല്ല ഒരാളോടും ആ ലിബർട്ടി എടുക്കരുത്. അതിന് സ്റ്റാർഡം ഇല്ല, ജൻഡർ ഇല്ല മറ്റൊന്നും ഇല്ല. നമ്മുടെ ബോഡി നമ്മുടെ പ്രൈവസി ആണ്. എനിക്ക് അറിയാത്ത ആര് എന്റെ ശരീരത്തിൽ തൊട്ടാലും ഞാൻ അൺകംഫർട്ടബിൾ ആകും ഞാൻ പ്രതികരിക്കും. അത് തർക്കം ഇല്ലാത്ത വിഷയം ആണ്. അത് ആൺ പെൺ വെത്യാസം ഇല്ലാതെ എല്ലാവരും അങ്ങിനെ തന്നെ ചെയ്യണം

അപർണയുടെ ഈ വീഡിയോയ്ക്കു താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ആ പയ്യൻ ഒന്ന് ഷോ കാണിക്കാൻ നോക്കിയതാണ് പെട്ടു പോയി എന്നാണ് കൂടുതൽ ആളുകളും പറയുന്നത്. ലേഡീസ് ആണെങ്കിലും പരിചയം ഇല്ലാത്ത മറ്റൊരു സ്ത്രീയെ കണ്ടാൽ പ്രത്യേകിച്ചും ഒരു സെലിബ്രിറ്റിയെ കണ്ടാൽ പോലും നോർമലി തോളിൽ കൈ ഇടാൻ പോകില്ല എന്നൊക്കെ അഭിപ്രായം പറഞ്ഞുകൊണ്ട് അപർണയെ അഭിനന്ദിക്കുന്നവരും സപ്പോർട്ട് ചെയ്യുന്നവരും ആണ് കൂടുതൽപേരും.