പോസിറ്റീവ് ക്യാരക്ടറിനോട് വലിയ താൽപര്യമില്ല,​ഗ്ലിസറിനിട്ട് കരയാനും ഇഷ്ടമില്ല-അർച്ചന സുശീലൻ

മലയാള സീരിയൽ രംഗത്തെ എക്കാലത്തെയും മികച്ച വില്ലത്തിയാണ് അർച്ചന സുശീലൻ.എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ഗ്ലോറി ഒരിക്കലും മനസ്സിൽ നിന്നും പോകുകയില്ല.അത്രയും മികവോടെയാണ് അർച്ചന ഗ്ലോറിയായി പകർന്നാട്ടം നടത്തിയത്.ഗ്ലോറിയെ വെറുത്ത പ്രേക്ഷകർ അർച്ചനയേയും അൽപ്പസ്വൽപ്പം വെറുത്തു.എങ്കിലും അർച്ചനയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.പിന്നീട് ബി​ഗ് ബോസിലെത്തിയപ്പോൾ താരത്തിന് ആരാധകരും ഇരട്ടിയായ

സൂപ്പർഹിറ്റായി മുന്നോട്ടുപോകുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലും വില്ലത്തിവേഷത്തിലാണ് അർച്ചനയെത്തുന്നത്.അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്.വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നു.കേരളത്തിൽ വന്ന് മലയാളമൊക്കെ പഠിക്കുകയായിരുന്നുഎന്റെ മലയാളത്തെക്കുറിച്ച് പറഞ്ഞ് പലരും കളിയാക്കാറുണ്ടായിരുന്നു.എന്നിട്ടും ഞാൻ നിർത്തിയിരുന്നില്ല.മാനസപുത്രിയിലെ മനോജേട്ടനൊക്കെയാണ് എന്നെ മലയാളം പഠിപ്പിച്ചത്. അവരെയൊക്കെ ശരിക്കും സമ്മതിക്കണം.

സീരിയലിനെക്കുറിച്ച് പറയുന്നതിങ്ങനെ,സ്വപ്‌ന എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോ ദുഷ്ടത്തരം ചെയ്യാൻ കൂട്ടുണ്ട്.അനന്യയൊക്കെയുണ്ട്.പ്രേക്ഷകരുടെ ചീത്തവിളിയും പ്രാക്കുമൊക്കെ ഷെയർ ചെയ്യാനാളുണ്ട്.പോസിറ്റീവ് ക്യാരക്ടറിനോട് വലിയ താൽപര്യമില്ല.ഗ്ലിസറിടാനും കരയാനുമൊന്നും വയ്യ.കോമഡി ചെയ്യാനിഷ്ടമാണ്.താൻ മെലിഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ചും അർച്ചന തുറന്നുപറഞ്ഞിരുന്നു. രാത്രിയിൽ ഭക്ഷണം കഴിക്കാറില്ല. കഴിക്കുകയാണെങ്കിൽ 7മണിക്ക് മുൻപായി കഴിക്കുമെന്നും താരം പറയുന്നു