സ്വർണക്കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ലോൺ അടച്ചിരുന്നത് അർജുനെന്നു മുൻ ഡിവൈഎഫ്‌ഐ നേതാവ് സജേഷ്

കള്ളക്കടത്തിന് ഉപയോഗിച്ച കാർ തന്റെ പേരിലാണെങ്കിലും കാറിന്റെ ലോൺ അടച്ചു കൊണ്ടിരുന്നത് അർജുൻ എന്ന് ഡിവൈഎഫ്‌ഐ മുൻ നേതാവ് സജേഷിന്റെ മൊഴി. അർജുന് സിബിൽ സ്‌കോർ കുറവായതു കൊണ്ടാണ് തന്റെ പേരിൽ കാർ എടുത്തതെന്നും അർജുൻ തന്നെ ചതിക്കുകയായിരുന്നു എന്നും സജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. അർജുന്റെ സ്വർണക്കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് തനിക്കു അറിയില്ലായിരുന്നുവെന്നും സജേഷ് മൊഴി നൽകി. ഫേസ്ബുക്കിലൂടെയാണ് ഥൻ അർജുൻ പരിചയപ്പെട്ടതെന്നും പിന്നീടത് സൗഹൃദമായി വളരുകയായിരുന്നെന്നും സജേഷ് മൊഴി നൽകി.

അതേസമയം, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് അർജുൻ സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസമായി ചോദ്യം ചെയ്തിട്ടും അർജുൻ ഒന്നും വിട്ടു പറയുന്നില്ലെന്ന് കസ്റ്റംസ് പറഞ്ഞു. അർജുന്റെ ഹവാല ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും.