ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ വിളിക്കും, മനോജ് കെ ജയന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍. നടി ഉര്‍വ്വശിയെയാണ് ആദ്യം നടന്‍ വിവാഹം ചെയ്തത്. നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു മനോജ് കെ ജയനും ഉര്‍വ്വശിയും വിവാഹിതര്‍ ആയത്. ഇവരുടെ വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും രണ്ടാമതും വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുകയാണ്. ഇപ്പോള്‍ ഇരുവിവാഹങ്ങളെ കുറിച്ച് മനോജ് കെ ജയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്.

എല്ലാവരും തെറ്റിദ്ധരിച്ച ഒരു കാലമുണ്ട് തനിക്ക്. കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ ഞാന്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രമാണ്. രണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. പിന്നീട് ചിന്മയ മിഷന്‍ സ്‌കൂളിലും.വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേര്‍ത്തുനിര്‍ത്തിയത് ഉര്‍വശിയുടെ അമ്മയാണ്

‘ആരോടും ദേഷ്യവും വാശിയും മനസ്സില്‍ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങള്‍ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ. എന്തു കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്നു നമ്മള്‍ തീരുമാനിച്ചാല്‍ മതി.’

ആ തീരുമാനം കൊണ്ട് ഞങ്ങള്‍ക്ക് നല്ലതല്ലേ ഉണ്ടായുള്ളൂ. ഉര്‍വശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു. ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പിയാണ്. അതേസമയം ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായത്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു.

ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്. പ്ലസ്ടു റിസല്‍റ്റ് അറിഞ്ഞയുടനേ ഞാന്‍ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്. ഉര്‍വശിയുടെ നന്പരിലേക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള്‍ വിളിച്ചത്, ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവര്‍ പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോള്‍ ചെന്നൈയില്‍ വന്നാല്‍ മതിയായിരുന്നു എന്നു പരിഭവം പറഞ്ഞു.

കല്പ്പനയുടെ മകളുമായും ആശക്ക് ബന്ധം ഉണ്ടെന്നും പ്ലസ്ടുവിന്റെ സര്‍ട്ടിഫിക്കറ്റില്‍ പേരന്റിന്റെ ഒപ്പു വേണം. കല ചേച്ചി പുറത്തായതിനാല്‍ ചിഞ്ചി ആശയോടു വിളിച്ചു ചോദിച്ചു, ‘എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ.’ ‘എനിക്ക് മൂന്നു പെണ്‍മക്കളാണ്’ എന്നുപറഞ്ഞ് ആശ കരഞ്ഞു. വിവാഹജീവിതത്തില്‍ നമ്മള്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യും. ആറുവര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് എനിക്ക് തോന്നിയത് അങ്ങിനെയാണ് പിരിയുന്നത്. ഇതേ അവസ്ഥയിലൂടെയാണ് ആശയും കടന്നുവന്നതെന്നും പറഞ്ഞ മനോജ് ഉര്‍വശിയുടെ മോന്‍ പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത് എന്നും പറയുന്നു. മാത്രമല്ല ഇപ്പോഴും ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ ആണ് വിളിക്കുന്നത്..