സ്വയം ഭോഗം ചെയ്തു കൊണ്ട് അശ്ലീല സംഭാഷണം നടത്തിയ ആളുടെ വിവരം പുറത്തു വിട്ട് ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയാണ് ആര്യ ബാബു. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നടിക്ക് ആരാധകരേറിയതും, താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്.

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് എന്നും ശക്തമായ രീതിയില്‍ പ്രതികരിക്കാറുണ്ട്. തന്റെ ഫോണില്‍ എത്തിയ ഒരു അശ്ലീല കോള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ആര്യ നടത്തുന്ന കമ്പനിയുടെ നമ്പറിലേക്ക് വിളിച്ചാണ് ഒരാള്‍ അശ്ലീല സംഭാഷണം നടത്തിയത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഈ സംഭാഷണം ആര്യ പങ്കുവച്ചിരിക്കുന്നത്. ”ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍ നമ്പറിലേക്ക് വിളിച്ചു (കമ്പനി നമ്പര്‍). ഞാനുമായി ഒരു പ്രോജക്ട് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാണ് വിളിച്ചത്. പെട്ടെന്ന് തന്നെ വിഷയം മൊത്തം വഴി മാറുകയായിരുന്നു. ബാക്കി ചരിത്രമാണ്” എന്നു പറഞ്ഞാണ് ആര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്. ‘നിങ്ങള്‍ തിരുവനന്തപുരത്താണോ?’ എന്ന് യുവാവ് ചോദിക്കുന്നുണ്ട്. ‘അല്ല കാസര്‍കോട് ആണ്’ എന്ന് യുവതി പറയുമ്പോള്‍ ‘തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ?’ എന്നാണ് യുവാവ് ചോദിക്കുന്നത്. പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും യുവാവ് അത് പങ്കുവെക്കുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍, വളരെ അശ്ലീലമായാണ് യുവാവ് സംസാരിക്കുന്നത്. താന്‍ സ്വയംഭോഗം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നതെന്നും യുവാവ് പറയുന്നുണ്ട്. ഫോണ്‍ വിളിച്ചയാളുടെ നമ്പര്‍ വ്യക്തമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ‘ഇയാളൊരു പ്രൊഫഷണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു എന്നും’ ആര്യ കുറിച്ചിട്ടുണ്ട്.