ഡാൻ തേച്ചിട്ടുപോയി, മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു, ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തു. ജാനുമായി പ്രണയത്തിലാണെന്ന് ബി​ഗ് ബോസിൽ വെച്ച് ആര്യ പറഞ്ഞിരുന്നു. എന്നാൽ പുറത്ത് വന്നതിന് ശേഷം ഇതേ കുറിച്ച്‌ തുറന്ന് പറഞ്ഞിട്ടുമില്ല. അതെന്താണെന്ന് അന്വേഷിച്ചവർക്ക് കിടിലൻ മറുപടിയാണ് താരം നൽകിയിരിക്കുന്നത്. വാക്കുകൾ

ജാൻ തേച്ചിട്ട് പോയി. ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാൻ അത്രയും ആത്മാർഥമായിട്ടാണ് പ്രണയത്തെ കുറിച്ച്‌ ബിഗ് ബോസിൽ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്‌ഫോമിൽ വന്ന് പറഞ്ഞത്. എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്.

എന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ബിഗ് ബോസിൽ പോയപ്പോൾ കണ്ട ആളല്ല, തിരിച്ച്‌ വന്നപ്പോൾ കണ്ടത്. ഞാൻ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്‌മെന്റിന് താൽപര്യമില്ലെന്നും സിംഗിൾ ലൈഫിൽ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു.

പിന്നെ വളരെ ഓപ്പൺ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവൾക്കും അതൊരു ഷോക്കായി. ഇപ്പോൾ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങൾ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരൻ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാൻ മാത്രം ഒന്നര വർഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി. കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ അതുൾക്കൊള്ളാൻ സാധിച്ചു.