ഇനി വീട്ടിലും മാതാവായി,മേയർ ആര്യയുടേയും കുഞ്ഞും അച്ചനും ചിത്രം പങ്കിട്ട് സച്ചിൻ ദേവ് എം എൽ എ

തലസ്ഥാനത്തിന്റെ മേയറും നഗര മാതാവുമായ ആര്യാ രാജേന്ദ്രൻ ഇപ്പോൾ കുടുംബത്തിന്റെ മാതാവുമായി. അമ്മയുടേയും കുഞ്ഞിന്റെയും ചിത്രങ്ങൾ പങ്കുവയ്ച്ച് പിതാവായ സച്ചിൻ ദേവ് എം എൽ എ. ചിത്രത്തിൽ സച്ചിൻ ദേവും ഉണ്ട്. കുഞ്ഞു വാവയും ഉണ്ട്

ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളാണ്‌ സച്ചിൻ ദേവ് എം എൽ എ പങ്കുവയ്ച്ചത്. എന്നിട്ട് ഇങ്ങിനെ കുറിച്ചു

“ഞങ്ങൾക്കൊരു മോള് പിറന്നു…..
സന്തോഷം…”

പെൺകുഞ്ഞ് പിറന്ന സന്തോഷത്തിൽ പങ്കുചേർന്ന് ആശംസകൾ നേർന്നത് കക്ഷി രാഷ്ട്രീയം ഒന്നും ഇല്ലാതെ എല്ലാവരും. തലസ്ഥാന നഗരത്തിന്റെ മാതാവിനു പെൺ കുഞ്ഞ് പിറന്നത് കോർപ്പറേഷൻ ഓഫീസിൽ മാത്രമല്ല തലസ്ഥാന നിവാസികൾക്കും വലിയ ചർച്ചയും കുഞ്ഞിനെ കാണാൻ കൗതുകവുമായി. അങ്ങിനെ ഇരിക്കെയാണ്‌ കുട്ടിയുടെ ചിത്രവും അച്ചൻ തന്നെ പങ്കിട്ടിരിക്കുന്നത്