ജനക്ഷേമ പദ്ധതികൾ പാസാക്കാനുള്ള വിലപ്പെട്ട സമയമാണ് അവിശ്വാസ പ്രമേയ ചർച്ചയിലൂടെ പ്രതിപക്ഷം പാഴാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സര്‍ക്കിരിനല്ല പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്ന് പ്രധാനമന്ത്രി മോദി. എന്‍ഡിഎയ്ക്ക് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം നഷ്ടപ്പെടുത്തിയത് സഭയില്‍ ജനക്ഷേമ പദ്ധതിക്കള്‍ പാസാക്കാനുള്ള വിലപ്പെട്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരെ കൂട്ടുപിടിക്കാനുള്ള അവിശ്വാസമാണിത്. പ്രതിപക്ഷം ആശങ്കപ്പെടുന്നത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചല്ല സ്വന്തം രാഷ്ട്രീയ ഭാവിയെക്കൂറിച്ചാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന് രാജ്യത്തേക്കള്‍ പാര്‍ട്ടിക്കാണ് പ്രധാന്യം. പ്രധാനപ്പെട്ട ബില്ലുകളുടെ കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം രാജ്യം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യം മറക്കേണ്ടന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ രണ്ടാം തവണയാണ് പ്രതിപക്ഷം പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനം അവിശ്വാസം കാണിച്ചു. രാജ്യത്ത് എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരും. പ്രതിപക്ഷം 2028ലും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മോദിയുടെ പ്രസംഗത്തിനിടെ നാടകീയ സംഭവങ്ങളാണ് സഭയില്‍ അരങ്ങേറിയത്.

മോദി മോദി വിളികളോടെയാണ് ഭരണപക്ഷം പ്രോത്സാഹനം നല്‍കിയപ്പോള്‍ ഇന്ത്യ എന്ന് വിളിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യഎന്ന് ഭരണ പക്ഷ എംപിമാര്‍ വിളിച്ചു. ബഹളം തുടര്‍ന്നതോടെ നിശബ്ദത പാലിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു.