ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം, ലോംഗ് ജമ്പിൽ എം.ശ്രീശങ്ക‍ർ വെള്ളിയും 1500 മീറ്ററിൽ ജിൻസൺ ജോൺസൺ വെങ്കലവും നേടി

ഹ്വാംഗ്ചോ: ഏഷ്യൻ ഗെയിംസിൽ മലയാളിത്തിളക്കം . ലോംഗ് ജമ്പിൽ എം.ശ്രീങ്ക‍ർ വെള്ളിയും 1500 മീറ്ററിൽ ജിൻസൺ ജോൺസൺ വെങ്കലവും നേടി. നാലാം ശ്രമത്തിലാണ് 8. 19 മീറ്റർ ദൂരം ചാടി ശ്രീശങ്കർ വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. ആദ്യ ചാട്ടം ഫൗളായെങ്കിലും രണ്ടും മൂന്നും ശ്രമങ്ങൾ ശ്രീശങ്കർ മികച്ച രീതിയിൽ ഫിനിഷ് ചെയ്തു. ചൈനയുടെ ജിയാനൻ വാംഗിനാണ് സ്വർണം. ചൈനയുടെ തന്നെ യുഹാവോ ഷി വെങ്കലം നേടി.

1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലം നേടി. വെള്ളിയും ഇന്ത്യക്കാണ്. 38.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അജയ്‌കുമാർ സരോജാണ് വെള്ളിനേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 51ലെത്തി. നേരത്തെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാംബ്ലെ ഗെയിംസ് റെക്കാഡാടെ സ്വർണം നേടി

നേരത്തെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാംബ്ലെ ഗെയിംസ് റെക്കാഡാടെ സ്വർണം നേടിയിരുന്നു. ​ 8:19:50 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാംബ്ലെ സുവർണ നേട്ടം സ്വന്തമാക്കിയത്.

ഷോട്ട്‌പുട്ടിൽ തജീന്ദർപാൽ സിംഗ് ടൂർ 20.36 മീറ്റർ ദൂരമെറിഞ്ഞ് സ്വർണ നേട്ടം സ്വന്തമാക്കി. വനിതാ ഗോൾഫിൽ വ്യക്തിഗത ഇനത്തിൽ വെള്ളി നേടി അതിഥി അശോക് ആണ് ഇന്ന് ഇന്ത്യയുടെ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ഷൂട്ടിംഗിൽ ട്രാപ്പ് ടീം ഇനത്തിൽ രാജേശ്വരി കുമാരി,​ പ്രീതി രാജക്,​ മനിഷ കീർ എന്നിവരടങ്ങിയ ടീം വെള്ളി നേടി. പുരുഷൻമാരുടെ ട്രാപ്പ് ടീം ഇനത്തിൽ സൊരാവർ സിംഗ് സന്ധു,​ കൈനാൻ ഡാരിയസ് ചെനായ്,​ പൃഥ്വിരാജ് ടോണ്ഡെമാൻ എന്നിവരാണ് ഇന്ത്യക്ക് ഇന്നത്തെ ആദ്യ സ്വർണം സമ്മാനിച്ചത്. വ്യക്തിഗത ഇനത്തിൽ കൈനാൻ ഡാരിയസ് വെങ്കലം നേടി.