ഉപാധികളില്ലാതെ, പറഞ്ഞറിയിക്കാനാകാത്ത അളവിൽ എന്നെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു-ഐശ്വര്യ റായി

അഭിഷേക് ബച്ചൻ -ഐശ്വര്യ റായ് ദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ സിനിമാ ലോകത്തിലും ഇരുവരുടേയും ആരാധകർക്കും വളരെ പ്രിയങ്കരിയാണ്. ആരാധ്യയുടെ വിശേഷങ്ങൾ അറിയാൻ അകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ആരാധ്യയുടെ ഒമ്പതാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. ഐശ്വര്യ റായിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മകൾ ആരാധ്യ ആണ്. എപ്പോഴും മകൾക്കൊപ്പം സമയം ചിലവഴിക്കാൻ ഐശ്വര്യ ശ്രദ്ധിക്കാറുണ്ട്.

ജന്മദിനത്തിൽ വൈകാരികമായ കുറിപ്പുമായെത്തിയിരിക്കുകയാണ് ഐശ്വര്യ.”എന്റെ ജീവിതത്തിന്റെ പരിപൂർണ സ്നേഹത്തിന്, എന്റെ മാലാഖക്കുട്ടിയായ ആരാധ്യയ്ക്ക്, സന്തോഷകരമായ ഒൻപതാം ജന്മദിനം നേരുന്നു. ഉപാധികളില്ലാതെ, പറഞ്ഞറിയിക്കാനാകാത്ത അളവിൽ എന്നെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്കായി ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഞാൻ എന്നും ദൈവത്തോട് നന്ദി പറയുന്നു. സ്നേഹം, സ്നേഹം.. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നാണ് ഐശ്വര്യ പങ്കുവെച്ചത്.

താരപുത്രിയുടെ പിറന്നാൾ ബച്ചൻ കുടുംബം ആഘോഷമാക്കാറുണ്ട്. കുഞ്ഞുങ്ങൾക്കായി വലിയെരു പാർട്ടി തന്നെ താരകുടുംബം ഒരുക്കാറുണ്ട്. എന്നാൽ ഇക്കുറി ആരാധ്യയുടെ പിറന്നാൾ ആഘോഷം ഒഴിവാക്കിയിരിക്കുകയായിരുന്നു കുടുംബാം​ഗങ്ങൾ. നടൻ ഋഷി കപൂറിന്റെ വിയോഗവും മകൾ ശ്വേത ബച്ചന്റെ ഭത്യമാതാവിന്റെ വിയോ​ഗവും കാരണം ആഘോഷങ്ങൾ എല്ലാം ഒഴിവാക്കിയിരുന്നു. അടുത്തിടെ ആരാധ്യക്കും ഐശ്വര്യക്കും അഭിഷേക് ബച്ചനും അമിതാബ് ബച്ചനുമെല്ലാം കോവിഡ് സ്ഥിതീകരിച്ചിരുന്നു.