സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളേക്കാൾ വലുതാണ് നമ്മുടെ കുഞ്ഞിന്റെ വിശപ്പ്- അശ്വതി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്. അശ്വതിയുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്

വാക്കുകൾ, പുറത്ത് പോകുന്ന സമയത്ത് നമുക്ക് കുഞ്ഞുങ്ങളെ സമയാസമയത്ത് മുലപ്പാലൂട്ടുക എന്നത് സാധിക്കാതെ വരും. ആളുകളുടെ തുറിച്ച് തോട്ടങ്ങളെയൊക്കെ പേടിച്ച് പല അമ്മമാരും കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാല് കൊടുക്കും. ചില സ്ഥലങ്ങളിൽ ഇതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. ചില ഷോപ്പിംഗ് മാളുകളിലൊക്കെ മാത്രമാണ് മുലയൂട്ടാനുള്ള സൗകര്യം ഉള്ളത്. പക്ഷേ ഇവിടെ നമ്മൽ ഓർക്കേണ്ടത് സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളേക്കാൾ വലുതാണ് നമ്മുടെ കുഞ്ഞിന്റെ വിശപ്പ്. അതിന് മുകളിലല്ല ഈ പറഞ്ഞ നോട്ടങ്ങൾ. അതുകൊണ്ട് പൊതുസ്ഥലങ്ങളിൽ കുഞ്ഞിനെ മുലയൂട്ടാനുള്ള മറ്റ് വഴികൾ ആലോചിക്കുക. നമ്മൾ കംഫർട്ടബിൾ ആകുക എന്നതാണ് വലിയ കാര്യം.

മുലപ്പാൽ കുറവുള്ള അമ്മമാർ ഉണ്ടാകും. ജോലിക്ക് പോകുന്നവർക്ക് കൃത്യമായി പാൽ കൊടുക്കാൻ പറ്റിയെന്നും വരില്ല. ഈ സമയങ്ങളിൽ എന്ത് ചെയ്യണം ന്നെത് പല അമ്മമാർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന കാര്യമാണ്. കുട്ടികൾക്ക് ഏറ്റവും മികച്ചത് മുലപ്പാൽ തന്നെയാണ്. എന്നാൽ പല സാഹചര്യങ്ങൾക്കൊണ്ടും ഇതിന് സാധിക്കാതെ വരുമ്പോൾ ഫോർമൽ മിൽക്ക് കൊടുക്കാം. എപ്പോഴും മുലപ്പാൽ ശേഖരിച്ച് വെയ്ക്കാൻ സാധിച്ചു എന്നുവരില്ല. ഇത്തരം സാഹചര്യങ്ങളിൽ കുപ്പിപ്പാലോ അതുപോലെയുള്ള ഭക്ഷണങ്ങൾ കൊടുക്കുന്നത് നല്ലതാണ്. അതിൽ മറ്റൊരു പ്രശ്‌നവും വിചാരിക്കേണ്ട കാര്യമില്ല.

ഒരു കരിയർ ഉണ്ടാകുന്നത് എത്ര പരിശ്രമിച്ചാണ്. അത് അത്ര എളുപ്പം ഇട്ടെറിഞ്ഞ് കുഞ്ഞിന്റെ അടുത്തു മാത്രം ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. അതൊക്ക ഓരോരുത്തരുടെ സാഹചര്യങ്ങളാണ്. ഇതിനെയൊന്നും മുൻവിധികളോടെ കാണേണ്ടകാര്യമില്ല. കുഞ്ഞുങ്ങളെ ശരിയായ രീതിയിൽ നോക്കാൻ ഒരാളെ കണ്ടെത്തുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾക്ക് കുഞ്ഞുങ്ങളെ മിസ് ചെയ്യുന്നതു പോലെ അവർക്ക് ഒരിക്കലും ഉണ്ടാവില്ല. കുഞ്ഞുങ്ങൾക്ക്

കൃത്യ സമയത്ത് ശരിയായി ഭക്ഷണം നൽകിയാൽ മതി. അതുകൊണ്ട് കരിയർ മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അത് നിങ്ങൾ ചെയ്യണം. ഇനി കുഞ്ഞുങ്ങൾക്കു വേണ്ടി നിങ്ങൾ മുഴുവൻ സമയവും അവർക്കൊപ്പം നിൽക്കാനാണ് തീരുമാനിക്കുന്നതങ്കിലും അതും നിങ്ങളുടെ താൽപ്പര്യമാണ്. അതൊന്നും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അതുകൊണ്ടു തന്നെ ഇതിൽ സ്‌ട്രെസ്സൊന്നും അനുഭവിക്കേണ്ട കാര്യമില്ല.