ആരെങ്കിലും ഒന്നെടുത്ത് കൊണ്ടു പോയിരുന്നെങ്കിൽ ഉറങ്ങാമായിരുന്നു എന്ന് തോന്നി- അശ്വതി

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ​ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. തന്റെ പ്രണയവും വിവാഹവുമൊക്കെ വീട്ടിൽ വലിയ പ്രശ്‌നങ്ങളായിരുന്നുവെന്ന് പറയുകയാണ് അശ്വതിയിപ്പോൾ. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്രീകാന്തിനെ അശ്വതി വിവാഹം കഴിക്കുന്നത്. അശ്വതിയുടെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ ഭയങ്കര ഡ്രീമി ആയിരുന്നു. എന്റെ അമ്മ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ അമ്മ വളരെ കോൺഫിഡന്റായുള്ള ലേഡിയാണ്. ഭയങ്കര സ്ട്രഗിൾ ചെയ്തിട്ടുള്ള ലൈഫായിരുന്നു അമ്മയ്ക്ക്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. അസുഖങ്ങളുണ്ടായിരുന്നു. അച്ഛൻ വിദേശത്തായിരുന്നു. അമ്മയായിരുന്നു എല്ലാം നോക്കിയത്. ഇന്നത്തെ പോലെ എപ്പോഴും ഫോണിൽ പോലും അവെയ്ലബിൾ അല്ല ഒരു ഡിസിഷൻ എടുക്കാൻ’ ‘മുത്തശ്ശി മരിച്ചപ്പോൾ ചിത കത്തിച്ചത് പോലും അമ്മയാണ്. അങ്ങനെയാെരു ലേഡിയാണ് എന്നെ വളർത്തിയത്. സ്കൂളിലും കോളേജിലും പോവുന്ന സമയത്ത് ആരെങ്കിലും കളിയാക്കിയാൽ തിരിച്ച്‌ കരഞ്ഞ് വരാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു. മറുപടി കൊടുത്ത് വരണം എന്നായിരുന്നു. പക്ഷെ ഞാനങ്ങനെ ആയിരുന്നില്ല. ഞാൻ ഭയങ്കര സെൻസിറ്റീവ് ആയിരുന്നു.

അമ്മയായിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമുക്ക് ഫീൽ ചെയ്യുന്ന ഇമോഷൻ ഭയങ്കര സ്നേഹം ആയിരിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ അത് മാത്രമല്ല എന്ന് തിരിച്ചറിഞ്ഞു. കുഞ്ഞുമായി കണക്ടാവാൻ ദിവസങ്ങളെടുത്തു. കുറച്ച്‌ സമയം ആരെങ്കിലും ഒന്ന് എടുത്ത് കൊണ്ട് പോയിരുന്നെങ്കിൽ എനിക്കൊന്ന് കിടന്ന് ഉറങ്ങാമായിരുന്നല്ലോ എന്ന് തോന്നിയ ദിവസങ്ങളുണ്ട്’

‘ഇങ്ങനെയാണ് പാരന്റിംഗ് എന്ന് പറഞ്ഞ് ഒരു മാന്വൽ ഉണ്ടാക്കാൻ പറ്റില്ല. ഓരോ കുട്ടിയും വ്യത്യസ്തമാണ്. എനിക്കെന്റെ മൂത്ത മകളെ ട്രീറ്റ് ചെയ്യുന്നത് പോലെ ഇളയമകളെ ഡീൽ ചെയ്യാൻ പറ്റില്ല. തീർത്തും വ്യത്യസ്തരാണ്. നമ്മൾ വിചാരിക്കും കുട്ടികൾ സ്ലേറ്റ് പോലെയാണ്. നമ്മളാണ് അതിലേക്ക് എല്ലാം എഴുതുന്നതെന്ന്. അത് ശരിയല്ല. ഇവർ ജെനിറ്റിക്കലി കൊണ്ടുവന്ന കുറേ കാര്യങ്ങളുണ്ട്’

‘നമ്മുടെ ഗ്രാന്റ് പാരന്റ്സിന്റെ പോലും ചില പ്രതിഫലനങ്ങൾ കാണാം. കുട്ടി ചെയ്യുന്ന എല്ലാ കാര്യത്തിനും വളർത്ത് ദോഷമാണെന്ന് പറയരുത്. നമ്മളവരുടെ സപ്പോർട്ട് പ്രൊവൈഡേർസ് മാത്രമാണ്. ഒരു മനുഷ്യൻ വളർ‌ന്ന് വരുന്നതിന്റെ പൂർണ ഉത്തരവാദിത്തം അച്ഛനും അമ്മയ്ക്കും മാത്രമല്ല,’ അശ്വതി ശ്രീകാന്ത് പറഞ്ഞു. ഒരു ദിവസം ഒന്നും ചെയ്യാതെ വെറുതെയിരിക്കാൻ പറ്റില്ല. വെറുതെ ഇരിക്കാമെന്ന് വിചാരിച്ചാലും നടക്കില്ല. രണ്ട് വരി എഴുതി വെക്കാനെങ്കിലും ശ്രമിക്കും.