കണ്മണിക്ക് ഒരു വയസ്, സന്തോഷ വാർത്ത പങ്കിട്ട് അശ്വതി ശ്രീകാന്ത്

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ​ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. പത്താം വിവാഹവാർഷികം ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ഒരു കുറിപ്പും അശ്വതി പങ്കിട്ടിട്ടുണ്ട്. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്.

കഴിഞ്ഞ വർഷമാണ് അശ്വതിയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയത്. അശ്വതി–ശ്രീകാന്ത് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് കമല. പത്മയാണ് മൂത്ത മകൾ. കമലയുടെ ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് അശ്വതി പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Kanmani turns one today! Mamma is emotional to write anything. Words fail sometimes !! Happy Birthday to our lifeline’ എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. കമലയുടെ ആദ്യത്തെ ചിത്രങ്ങൾ മുതൽ ഇതു വരെയുള്ള ചിത്രങ്ങൾ ചേർത്തു വച്ച വിഡിയോയ്ക്കൊപ്പമാണ് അശ്വതിയുടെ കുറിപ്പ്.

തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള അശ്വതി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാംതന്നെ സാമൂഹിക പ്രസക്തികൊണ്ട് സോഷ്യൽമീഡിയയിൽ ചർച്ചയാകാറുണ്ട്. തന്റെ പ്രസാവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി പറഞ്ഞത്, വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വീഡിയോയുടെ കമൻറ് ബോക്സിൽ നിരവധി സ്ത്രീകൾ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചിരുന്നു. അതിനുശേഷം പേരന്റിംഗുമായി ബന്ധപ്പെട്ട ചില വീഡിയോകൾ അശ്വതി യൂട്യൂബിൽ പോസ്റ്റ് ചെയ്തതും ആരാധകർ കയ്യടികളോടെ സ്വീകരിച്ചിരുന്നു.