കമലകുട്ടി ആദ്യമായി ചോറുണ്ടു, വിശേഷം പങ്കിട്ട് അശ്വതി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്.

ഇപ്പോഴിതാ, തന്റെ ഇളയമക‍ൾ കമലയുടെ ചോറൂൺ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ അശ്വതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ശ്രദ്ധേയമാകുന്നത്. അശ്വതി, ഭർത്താവ് ശ്രീകാന്ത്, മൂത്ത മകൾ പത്മ, ഇളയ മകൾ കമല എന്നിവരാണ് ചിത്രങ്ങളിൽ ഉള്ളത്. മൂകാംബികയിൽ വച്ചായിരുന്നു ചടങ്ങ്. ‘കമലയ്ക്ക് ഇന്നലെ മൂകാംബികയിൽ ചോറൂണായിരുന്നു’ എന്ന കുറിപ്പോടെയാണ് അശ്വതി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.