കഠിനമല്ലെങ്കിലും കഠിനമായ പത്തുവർഷങ്ങൾ, അശ്വതി ശ്രീകാന്ത്

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ​ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. പത്താം വിവാഹവാർഷികം ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ഒരു കുറിപ്പും അശ്വതി പങ്കിട്ടിട്ടുണ്ട്. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്.

ചിലപ്പോൾ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോൾ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വർഷങ്ങൾ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാൽ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവർഷങ്ങൾ ! നമ്മൾ നമ്മളായ പത്തു വർഷങ്ങൾ.. ‘കൂട്ട്’ ഒരു വിലപിടിച്ച വാക്കാണ്’.– ഭർത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചു. അശ്വതി പങ്കുവച്ച കുറിപ്പിനു താഴെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള അശ്വതി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാംതന്നെ സാമൂഹിക പ്രസക്തികൊണ്ട് സോഷ്യൽമീഡിയയിൽ ചർച്ചയാകാറുണ്ട്. തന്റെ പ്രസാവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി പറഞ്ഞത്, വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വീഡിയോയുടെ കമൻറ് ബോക്സിൽ നിരവധി സ്ത്രീകൾ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചിരുന്നു. അതിനുശേഷം പേരന്റിംഗുമായി ബന്ധപ്പെട്ട ചില വീഡിയോകൾ അശ്വതി യൂട്യൂബിൽ പോസ്റ്റ് ചെയ്തതും ആരാധകർ കയ്യടികളോടെ സ്വീകരിച്ചിരുന്നു. തന്റെ മനോഹരമായ പത്ത് വിവാഹവർഷത്തെ പറ്റിയാണ് ഇപ്പോൾ അശ്വതിയുടെ കുറിപ്പ്. ചിലപ്പോൾ കടലുപോലെയും ചിലപ്പോൾ ഒരു തുള്ളി പോലെയുമാണ് വിവാഹജീവിതം അനുഭവപ്പെട്ടതെന്ന് അശ്വതി പറയുന്നു.