നാളെ ജില്ലമ്പടപട… ജില്ലമ്പടപടയുമായി സൂര്യ, ഡിമ്പല്‍, ഋതു, ബിഗ്‌ബോസ് റിവ്യുവുമായി അശ്വതി

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിഷുവിനോട് അനുബന്ധിച്ചുള്ള എപ്പിസോഡും പ്രേക്ഷകര്‍ക്ക് ഇടയില്‍ വലയി ചര്‍ച്ചയായിരിക്കുകയാണ്. പൊതുവെ ബിഗ്‌ബോസ് റിവ്യുവുമായി എത്താറുള്ള നടി അശ്വതി ഇക്കുറിയും അത് തെറ്റിച്ചില്ല. വിഷു എപ്പിസോഡ് വളരെ മനോഹരം ആയിരുന്നു എന്നാണ് അശ്വതിയുടെ അഭിപ്രായം.

അശ്വതി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, വിഷു ആഘോഷങ്ങള്‍ കൊണ്ടു സമൃദ്ധം ആയിരുന്നു ഇന്നത്തെ ബിഗ്‌ബോസ് ഹൗസ്.. വീട്ടുകാരുടെ ആശംസകള്‍, പായസം വെക്കല്‍, ഡാന്‍സ്, സ്‌കിറ്റ്, സ്റ്റാര്‍ സിങ്ങര്‍ ജഡ്ജസിന്റെ ആശംസകള്‍, വിഷു കൈനീട്ടം, സമ്മാനങ്ങള്‍, ഉറിയടി മത്സരം,പടക്കം പൊട്ടിക്കല്‍ എല്ലാം വളരെ നന്നായിരുന്നു.. എനിക്ക് ‘വിളിക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സ്‌കിറ്റും, മെടപ്പൊന്നണിയും എന്ന പാട്ടിനുള്ള ഡാന്‍സും വളരെ ഇഷ്ട്ടമായി.. അടിപൊളി ആയിട്ട് പെര്‍ഫോം ചെയ്തു എല്ലാരും ??എല്ലാര്‍ക്കും ഒരിക്കല്‍ കൂടി വിഷു ആശംസകള്‍.

നാളെ കാണാം, പുതിയ പുതിയ കളികള്‍ എന്തൊക്കെ? എന്നൊക്കെ പറഞ്ഞു നിര്‍ത്താമെന്നു കരുതിയപ്പോള്‍ ഉണ്ട് ദേ സ്‌പോണ്‍സര്‍ ടാസ്‌ക്കുമായി ബിഗ്‌ബോസ്??എല്ലാവരുടെയും നല്ല costumes ആയിരുന്നു. എന്നാലും ഏറ്റവും നല്ല വസ്ത്രധാരണം നടത്തിയവര്‍ ആയിട്ട് ഡിമ്പാലിനെയും നോബിചേട്ടനെയും തിരഞ്ഞെടുത്തു.. അവര്‍ക്കു 20,000 സമ്മാനം കിട്ടി.

എല്ലാവരും വിഷു ആഘോഷങ്ങളില്‍ നിന്നു മാറി, ഇപ്പോളാണ് ഡിസ്‌കഷന് സമയം കിട്ടിയത്.. ഓഹ് കിടിലു പറഞ്ഞത്രയും ഭീകരം ഒന്നുമില്ല സജ്‌ന ഫിറോസ് എവിക്ഷന്‍ …ആകെ ബിഗ്‌ബോസ് പ്രേക്ഷകരുടെ ടെന്‍ഷന്‍ വീണ്ടും കിടിലു അവിടെ ഓണവില്ലു വിരിക്കുമോ എന്നേയുള്ളു.. ഡിമ്പലിനും മണിക്കുട്ടനും ഇതുതന്നെ ആയിരുന്നു വിഷയം.. നാളെ ജില്ലമ്പടപട… ജില്ലമ്പടപടയുമായി സൂര്യ, ഡിമ്പല്‍, ഋതു!!! അപ്പോള്‍ ‘ഇത് കളിയല്ല… കളി തന്നെ ‘!!