പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകക്ക് പോലും രക്ഷയില്ല, എസ്ഐ അപമാനിച്ച് ഇറക്കി വിട്ടു

കൊച്ചി. സ്വന്തം പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകയ്ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയായി. ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ച് പുറത്തിറക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവം അരങ്ങേറുന്നത്.

എസ്ഐ ജിൻസൻ ഡൊമനിക്കിന്‍റെ നടപടിയിലാണ് വനിത സിപിഒ പ്രതിഷേധം ഉയർത്തിയത്. രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അധിക്ഷേപവാക്കുകൾ പറഞ്ഞ് ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് നിർദ്ദേശം നൽകി. ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനിൽ എസ്ഐയും ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. അതേസമയം, സഹപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ചു A S I കുല്സിത സന്ദേശം കണ്ട കലിയിളകിയ വനിതാപൊലീസുകാരി അഡീഷണൽ എസ്ഐയുടെ കരണകുറ്റി അടിച്ചു തെറിപ്പിച്ച വാർത്തകളും പുറത്തു വന്നിരുന്നു.

കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ ആണ് അമ്മയും പെങ്ങളെയും വനിതാപൊലീസിനേയും തിരിച്ചറിയാത്ത A S I കാവിലത്തടിച്ച സംഭവം അരങ്ങുയേറിയത്. സ്റ്റേഷന് അകത്ത് വെച്ചാണ് നാടകീയമായ സംഭവം. സ്റ്റേഷനിലെ തന്നെ വനിതാപൊലീസുകാരിയുടെ ഫോണിലേക്ക് അഡീഷണൽ എസ് ഐ ഒരു കുല്സിത അശ്ലീല സന്ദേശം അയച്ചു. ഇതിനു കാരണം ഉണ്ട്, ഇങ്ങനെയൊക്കെയാണല്ലോ വളക്കേണ്ടത് എന്ന് ASI എമ്മാനു നല്ലതുപോലെ അറിയാം. അതുകൊണ്ടു വളരെ അർത്ഥവത്തായ ഒരു സന്ദേശം അയച്ചു. ശേഷം നീല കളറിലെ 2 ടിക്ക് മാർക്കു വരും വരെ കാത്തിരുന്നു മറുപടി അതിവേഗം കിട്ടിയിട്ട് വേണം അടുത്ത് സെലക്ട് ചെയ്തു വച്ചിരിക്കുന്ന മറ്റു കുല്സിതങ്ങൾ കൂടി ടപ്പേ ടപ്പേ എന്ന് അയക്കാൻ. ഒടുവിൽ ഏറെ കാത്തിരുന്ന മറുപടി കിട്ടി, പക്ഷെ അത് ഫോണിലൂടെ അല്ലന്ന് മാത്രം. സ്റ്റേഷന് അകത്ത് വന്ന വനിതാ പൊലീസ്‌കാരി ASI ഏമാന്റെ ചെവികല്ലുനോക്കി കൊടുത്തു.

എന്റെ ശിവനെ ഇത് ഏതു ജില്ലാ എന്ന് ചോദിച്ച ഈ ASI എമ്മന്റെ വെടിക്കെട്ടു അശ്‌ളീല കഥകൾ എല്ലാ സ്റ്റേഷനിലും കാട്ടുതീയായി പരന്നു. സംഭവം ജില്ലാ പോലീസ് മേധാവിയും അറിഞ്ഞു. ഇപ്പോൾ ഇതിന്റെ വാസ്തവം അറിയാൻ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി. അറിയണമല്ലോ ചെവികല്ല് അടിച്ചു പൊട്ടിക്കാൻ മാത്രം ഏതു കുന്തമാണ്‌ വനിതാ പോലീസുകാരിക്ക് അയച്ചത് എന്ന് ആയി പോലീസ് വകുപ്പും.

എന്നാൽ ഈ മ്ലേച്ഛമായ സന്ദേശത്തെ ചൊല്ലിയുള്ള തർക്കം ഒരു സുപ്രഭാത്തിൽ ഉണ്ടായതല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഇരുവർക്കുമിടയിൽ വാക്കു തർക്കം നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇതേ വിഷയത്തിൽ ഉണ്ടായ തർക്കം മൂത്താണ് വനിതാപൊലീസുകാരി അഡീഷണൽ എസ്ഐയുടെ കരണകുറ്റി അടിച്ചു പൊളിച്ചത്. എന്തായാലും വിഷയം ഒരു നിസാര പ്രശ്നം അല്ല,പിണറായി മുഖ്യന്റെ മാതൃക സമീപനം ഉള്ള പോലീസ് സ്റ്റേഷനിൽ കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവർത്തകയുടെ മാനം പോലും കവരാൻ ശ്രമിക്കുന്ന ഇത്തരം കാട്ടാളന്മാർ പോലീസിൽ ഉള്ളപ്പോൾ പാവപെട്ട സ്ത്രീജനങളുടെ കാര്യം പ്രതേകിച്ചും ഒന്നും പറയേണ്ടതില്ല എന്നതാണ് യാഥാർഥ്യം. ഇനി നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്,സ്വന്തം സഹപ്രവത്തകർക്കു പോലും സുരക്ഷയൊരുക്കാൻ പറ്റാത്ത പോലീസുക്കാരാണ് നമ്മുടെ നാട്ടിൽ ഉള്ളത് എന്ന്.

പൊലീസിലെ ഉന്നതരുടെ ലീലാവിലാസങ്ങൾക്ക് ഇരയാകുന്ന പാവപ്പെട്ട സാധാപോലീസുകാരുടെ വിവരങ്ങൾ ഇനിയും ഉണ്ട്. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ആണ് സംഭവം. ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ സന്തോഷ് ആണ് പൊലീസുകാരനെ വയര്‍ലെസ് സെറ്റ് വാങ്ങാനായി മനഃപൂർവം തിരുവനന്തപുരത്തേ പൊലീസ് ആസ്ഥാനത്ത് പറഞ്ഞയച്ചതിന് പിന്നാലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തി പോലീസുകാരന്റെ ഭാര്യയെ കടന്നു പിടിക്കാൻ ശ്രമിച്ചത്. ഒക്ടോബർ 18-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം.

പൊലീസ് ആസ്ഥാനത്തു നിന്നു വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു. അന്നു രാത്രി 8.30യോടെ എസ്‌ഐ ഇതേ പൊലീസുകാരന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. വാതില്‍ തുറന്ന ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച എസ്‌ഐ അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

യുവതി നിലവിളിച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും എസ്‌ഐ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസുകാരന്‍റെ ഭാര്യ നല്‍കിയ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് എസ്ഐക്കെതിരെ കേസേടുത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് അധികാരികൾ തന്നെയാണ് ഇത്തരം നീചപ്രവർത്തികൾ സ്വന്തം സഹപ്രവർത്തകരോടും അവരുടെ കുടുംബതോടും കാണിക്കുന്നത്. ഈ കാര്യങ്ങളൊക്കെ കൊണ്ടാണ് കേരള പൊലീസിൽ കൊടും ക്രിമിനലുകൾ വരെ ഉണ്ടെന്നു പറയുന്നതും.