ടോപ്ടലെസ് രംഗത്തിൽ അഭിനയിച്ച് നടി തമന്ന , നോ കിസ് പോളിസി ഒക്കെ എവിടെ പോയെന്ന് ആരാധകർ

ടോപ്ടലെസായി വെബ് സീരീസ് രംഗത്തിൽ അഭിനയിച്ച് തമന്ന ഭാ‌ട്ടിയ. ആമസോൺ പ്രൈം വെബ് സീരീസായ ജീ കർദായിലാണ് ഇന്റിമേറ്റ് രംഗങ്ങളിൽ തംര പ്രത്യക്ഷപ്പെടുന്നത്. ഇതോടെ 18 വർഷത്തെ കരിയറിൽ താരം നിലനിറുത്തിയിരുന്ന നോ കിസ് പോളിസി തകർന്നുവെന്ന് വിമർശിക്കുകയാണ് ആരാധകർ. പ്രിയതാരത്തെ ടോപ്ടലെസ് രംഗത്തിൽ കണ്ടതോടെ ആരാധകർ കടുത്ത വിമർശനം രേഖപ്പെടുത്തി.

തമന്ന പുതിയ സണ്ണി ലിയോണിയെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തമന്ന 2016ൽ വ്യക്തമാക്കിയിരുന്നു. അതായത് നോ കിസ് പോളിസി. ഈ പോളിസി ഒക്കെ എവിടെ പോയെന്നാണ്‌ ആരാധകർ ചോദിക്കുന്നത്. താരം ആരാധകരുടെ വെറുപ്പ് സമ്പാദിച്ചു എന്നത് ഉറപ്പാണ്.

ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കര്‍ദാ. ആഷിം ഗുലാട്ടി, സുഹൈല്‍ നയ്യാര്‍, അന്യാ സിങ്, ഹുസൈന്‍ ദലാല്‍, സയാന്‍ ബാനര്‍ജി, സംവേദന സുവല്‍ക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്.

കഴിഞ്ഞ ദിവസമാണ് വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന തുറന്നുപറഞ്ഞത്. ലസ്റ്റ് സ്റ്റോറീസിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ സൗഹൃദം പ്രണയത്തിലേക്ക് മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരമിപ്പോൾ വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.