കെ.എസ്.യു നേതാവിന്റെ വീട് ആക്രമിച്ചു, ജനല്‍ ചില്ലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം ജില്ല സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുപ്പിയേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍ കൊലവിളി നടത്തിയെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു. തിങ്കളാഴ്ച പ്രതിഷേധത്തില്‍ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണന്‍ ആയിരുന്നു.

അതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമം തുടരുകയാണ്. കോഴിക്കോട് കുറ്റ്യാടി അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ഇന്നലെ രാത്രി ബോംബേറ് ഉണ്ടായി. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.