ട്രെയിനില്‍ നിന്നും മോഷണ ശ്രമം, യാത്രക്കാര്‍ മോഷ്ടാവിനെ ജനാലവഴി പിടിച്ചുവെച്ചു

പട്‌ന. ട്രെയിനില്‍ നിന്നും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ ട്രെയിനില്‍ പിടിച്ചുവെച്ചു. യാത്രക്കാര്‍ ഇയാളെ ജനാലവഴിയാണ് പിടിച്ച് വെച്ചത്. ട്രെയിന്‍ നീങ്ങിത്തുടങ്ങിയോതോടെ ഇയാള്‍ അക്ഷരാര്‍ഥത്തില്‍ ട്രെയിനില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിഹാറില്‍ ട്രെയിനില്‍ നിന്നും മോഷണങ്ങള്‍ പതിവാണ്.

യാത്രക്കാരില്‍ നിന്നും മോഷ്ടാക്കള്‍ പ്രധാനമായും മോഷണം നടത്തുന്നത് ട്രെയിന്‍ നീങ്ങി തുടങ്ങുമ്പോഴാണ്. എന്നാല്‍ മോഷ്ടാവ് ട്രെനിലേക്ക് കൈകള്‍ കടത്തിയപ്പോള്‍ തന്നെ യാത്രക്കാര്‍ കൈയില്‍ പിടികൂടുകയായിരുന്നു. മോഷ്ടാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് ഇയാളുടെ കൂട്ടാളികള്‍ ഓടിയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

സമാനമായ സംഭവങ്ങള്‍ മുമ്പും ബിഹാറില്‍ ഉണ്ടായിട്ടുണ്ട്. അന്ന് മോഷണത്തിന് ശ്രമിച്ച വ്യക്തി 10 കിലോമീറ്ററോളം ട്രെയിനില്‍ തൂങ്ങിക്കിടന്നു.