മങ്കിപോക്‌സ്; രോഗി സഞ്ചരിച്ച ഓട്ടോ ഡ്രൈവര്‍മാരെ കണ്ടെത്തി

തിരുവനന്തപുരം/ മങ്കിപോക്‌സ് രോഗം കണ്ടെത്തിയ കോല്ലം സ്വദേശി സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കണ്ടെത്തി. അതേസമയം രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കാര്‍ ഡ്രൈവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ 12നാണ് മങ്കിപോക്‌സ് ബാധിച്ച യുവാവ് ഷാര്‍ജ, തുരുവനന്തപുരം വിമാനത്തില്‍ എത്തിയത്. യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള എല്ലാവരെയും ആരോഗ്യ പ്രപര്‍ത്തകര്‍നിരീക്ഷിച്ച് വരുകയാണ്. വിമാനത്തില്‍ അടുത്ത സീറ്റുകളില്‍ ഉണ്ടായിരുന്ന 11 പേരും, യുവാവിന്റെ മാതാപിതാക്കള്‍, കാര്‍ ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍ എന്നിവരാണ് നിരീക്ഷണത്തില്‍.

രോഗം ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. നിരിക്ഷണത്തില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ മാത്രമേ അവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കു.