പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി ഭക്തർക്ക് അനു​ഗ്രഹമാക്കി മാറ്റാൻ‌ ട്രസ്റ്റ്

ഏപ്രിൽ 17 ആ ദിവസത്തിനായി കാത്തിരിക്കുകയാണ് രാംലീലയുടെ ഭക്തന്മാർ. അന്ന് രാമന്റെ ജന്മദിനം രാമനവമി. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി. അന്നേദിവസം നടക്കുന്ന സൂര്യ അഭിഷേകം അതൊരു അനുഭവമായിരിക്കും ശ്രീരാമ ദേവനെ ശിശു രൂപത്തിലാണ് നവമി ദിനത്തിൽ ആരാധിയ്ക്കുന്നത്. ഇക്കുറി അയോധ്യയിൽ രാമനവമി സ്പെഷ്യൽ ആണ് അന്ന് സൂര്യരശ്മികൾ വിഗ്രഹത്തിന്റെ നെറ്റിത്തടത്തിൽ വീഴുന്ന അപൂർവ കാഴ്ചയ്ക്കാണ് രാമക്ഷേത്രം സാക്ഷ്യം വഹിക്കുക രാമനവമി ദിനം സൂര്യരശ്മികൾ വിഗ്രഹത്തിന്റെ നെറ്റിത്തടത്തിൽ പതിക്കുന്നത് 3 മിനിറ്റ് നീണ്ടുനിൽക്കും.

ഇതിനായി ക്ഷേത്ര ശിഖരം മുതൽ ശ്രീകോവിൽ വരെ ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉപകരണങ്ങളുടെ ഒരു ഭാഗം ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുണ്ട്. ഓരോ 19 വർഷത്തിലും സൗര, ചാന്ദ്ര മാസങ്ങളുടെ തീയതികൾ ഒരേ തീയതിയിൽ വരുന്നു. ഇത് വച്ചാണ് രാം ലല്ലയ്‌ക്കായി ഒരു ടിൽറ്റ്മെക്കാനിസംവികസിപ്പിച്ചെടുത്തിരിക്കുന്നത് . ഇതിൽ കണ്ണാടിയും ലെൻസും പെരിസ്കോപ്പിക്കായി ഘടിപ്പിച്ചിരിക്കുന്നു. സൂര്യരശ്മികൾ പതിക്കുന്ന ക്ഷേത്രത്തിന്റെ മുകളിലെ കണ്ണാടി രാമനവമി ദിനത്തിൽ കിരണങ്ങൾ പ്രതിഫലിക്കുന്ന തരത്തിൽ കറങ്ങി ശ്രീരാമന്റെ ശിരസ്സിൽ എത്തും. രാമക്ഷേത്രത്തിന് സമാനമായ സൂര്യതിലക് സംവിധാനം ചില ജൈന ക്ഷേത്രങ്ങളിലും കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിലും ഇതിനകം ഉപയോഗത്തിലുണ്ട്. എന്നാൽ അവർ വ്യത്യസ്ത തരം എഞ്ചിനീയറിംഗ് വിദ്യയാണ് ഉപയോഗിക്കുന്നത്

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനമായതിനാൽ ചൈത്രനവമി എന്നും രാമനവമി അറിയപ്പെടുന്നുണ്ട് . ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തിൽ ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു. അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും. രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരേയും ആരാധിക്കുന്നു.

രാവിലെ സൂര്യ വന്ദനത്തില്‍ നിന്ന് വേണം ഈ ദിനങ്ങൾ തുടങ്ങാന്‍. ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ ഈ ദിനങ്ങളില്‍ ധ്യാനിക്കുന്നതും രാമായണവും മറ്റുവേദഗ്രന്ഥങ്ങള്‍ വായിക്കുന്നതും ഏറെ നല്ലതാണ്. ഭൂമിയില്‍നിന്നും ചുറ്റുപാടുകളില്‍ നിന്നും തിന്മയെ ഒഴിവാക്കി ദൈവീകമായ ശക്തി പ്രവേശിക്കുന്ന സമയമായതിനാല്‍ ഐശ്വര്യവും സമൃദ്ധിയും വീട്ടിലേക്ക് ഒഴുകുമെന്നാണ് വിശ്വാസം.അതുപോലെ തന്നെ, ഈ സമയങ്ങളില്‍ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു.അതിനാല്‍ തന്നെ ഈ ദിനങ്ങളില്‍ വ്രതശുദ്ധിയോടെ വേണം പ്രാര്‍ഥനകള്‍ നടത്താന്‍.

ശ്രീരാമ- സീത വിവാഹം നടന്ന ദിനമായിട്ടും ചിലയിടങ്ങളില്‍ ഇതിനെ കാണുന്നതിനാല്‍, വിവാഹവും അനുബന്ധ കാര്യങ്ങള്‍ക്കും ഈ ദിനം ഉത്തമമാണെന്നും, ഭാര്യ ഭര്‍ത്താക്കന്മാര്‍ ഈ ദിനത്തില്‍ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുന്നത് ഐശ്വര്യദായകമാണെന്നും വിശ്വസിക്കപ്പെടുന്നു.

കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീതാദേവിയുമായുള്ള ഭഗവാന്റെ വിവാഹദിവസമായും രാമനവമി കണക്കാക്കപ്പെടുന്നു. അതിനാൽ, അന്നേദിവസം അതിനോടനുബന്ധിച്ച് തിരുക്കല്ല്യാണ മഹോത്സവവും നടത്താറുണ്ട്.ഇന്ത്യയിലെ എല്ലാ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശ്രീരാമഭഗവാന്റെ ജന്മസ്ഥാനമായ അയോദ്ധ്യയിൽ അന്നേദിവസം ആയിരങ്ങൾ സരയൂനദിയിൽ സ്നാനം ചെയ്യുംനീണ്ട ഒന്‍പത് ദിവസത്തെ ചൈത്ര നവരാത്രി ആഘോഷങ്ങളില്‍ വിവിധ മന്ത്രങ്ങളാല്‍ പൂജകളും അര്‍ച്ചനകളും നടത്തുകയും ക്ഷേത്രങ്ങളും പരിസരങ്ങളും വളരെ വര്‍ണാഭമായി അലങ്കരിക്കുകയും ശ്രീരാമന്റെ ശിശുരൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും അതിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യും. ചൈത്ര നവരാത്രിയിലെ ഒമ്പതാമത്തെയും അവസാനത്തെയും ദിവസമാണ് രാമനവമി. പൂര്‍ണ്ണമായ അനുഗ്രഹസിദ്ധിക്കായി, ഈ ഒന്‍പത് ദിവസങ്ങളിലോ അല്ലെങ്കില്‍ ആദ്യത്തേയും അവസാനത്തെയും ദിവസങ്ങളിലോ ഉപവാസം അനുഷ്ഠിച്ച് വരാറുണ്ട്.