സഹിഷ്ണുത എന്താണെന്ന് ടീച്ചർമാരാണ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ടത്- ജാസിഗിഫ്റ്റ്

പ്രിൻസിപ്പലിന്റെ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്നും സഹിഷ്ണുത എന്താണെന്ന് ടീച്ചർമാരാണ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ടതെന്നും ഗായകൻ ജാസി ഗിഫ്റ്റ് പറഞ്ഞു.കോളേജിൽ പരിപാടിയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ പ്രിൻസിപ്പൽ മൈക്ക് പിടിച്ച്‌ വാങ്ങിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ ജാസിഗിഫ്റ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങി. ജാസി ഗിഫ്റ്റിനൊപ്പമുള്ള ആളെ പാടാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇതോടെ ഈ നടപടിയിൽ പ്രതിഷേധിച്ച്‌ അദ്ദേഹം വേദി വിട്ടു. സംഭവം വിവാദമാകുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ച്‌ രംഗത്തെത്തിയത്.

ടീച്ചറുടെ നടപടിയിലൂടെ അപമാനിക്കപ്പെടുകയായിരുന്നു. പരസ്പര ബഹുമാനം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരാളെയും അയാൾചെയ്യുന്ന ജോലിയിൽ നിന്ന് ബലാൽക്കാരമായി പിടിച്ച്‌ തള്ളാൻ ഇവിടെ ആർക്കും അധികാരമില്ല. ഒരു ആവശ്യവുമില്ലാത്ത കാരണം പറഞ്ഞാണ് പ്രിൻസിപ്പാൾ മൈക്ക് തട്ടിപ്പറിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി. ഒരു കോളജ് പരിപാടിക്ക് വിളിക്കുമ്ബോൾ അവിടുത്തെ മാനേജ്‌മെന്റുമായി എല്ലാം സംസാരിച്ച്‌ തീരുമാനമായിട്ടാണ് പോകുന്നത്. സ്റ്റേജിലേക്ക് വരുമ്ബോൾ എന്തൊക്കെയാണ് വേണ്ടത്,വേണ്ടാത്തത് എന്നൊക്കെ പറയാം.അത് പറയാനുള്ള ഒരു രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

: