അയോദ്ധ്യയിലേക്ക് പോകുന്ന ട്രെയിനിന് നേരെ കല്ലേറ്, അന്വേഷണം തുടങ്ങി

മുംബൈ : അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്ന ട്രെയിനിന് നേരെ വ്യാപക കല്ലേറ്. മഹാരാഷ്‌ട്രയിലെ നന്ദുർബാറിന് സമീപം ഞായറാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. ട്രെയിനിന് നേരെ നടന്ന ആക്രമണം യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ആർക്കും പരിക്കേൽക്കാത്തത് ഭാഗ്യമായി.

സൂറത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് ഫ്ലാഗ് ഓഫ് ചെയ്‌ത ആസ്ത സ്‌പെഷ്യൽ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി 10:45 ഓടെ ട്രെയിനിൽ കല്ലെറിയുന്ന വലിയ ശബ്ദം കേട്ടു. എന്ന യാത്രക്കാരിൽ ഒരാൾ പറഞ്ഞു.

നന്ദുർബാറിന് സമീപം സിഗ്നൽ തകരാർ കാരണം ട്രെയിൻ വേഗത കുറച്ചപ്പോഴാണ് സംഭവം. ട്രാക്കിന് സമീപത്ത് നിന്ന് പെറുക്കിയ കല്ലാണ് എറിഞ്ഞത്. H7, H10, H15 എന്നീ കോച്ചുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഭയം കൊണ്ട് ട്രെയിനിന്റെ വാതിലുകളും ജനലുകളും അവർ അടയ്‌ക്കുകയായിരുന്നു. കല്ലുകൾ കോച്ചുകളിലേക്ക് കടന്നിട്ടും ആർക്കും പരിക്കില്ല.

യാത്രക്കാരുടെ പരാതിയെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നന്ദുർബാർ സ്റ്റേഷനിലെത്തി സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി. ജിആർപി, ആർപിഎഫ് ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.