ഹിന്ദിയിൽ ഹൃദയം തകർന്ന് കോൺഗ്രസ്, വൻ നേതാവ് അശോക് ചവാൻ രാജിവയ്ച്ച് ബിജെപിയിൽ

കോൺഗ്രസ് വീണ്ടും തകർന്നു എന്ന് തന്നെ പറയാം. കോൺഗ്രസിനു നല്ല സ്വാധീനമുണ്ടായിരുന്ന മഹാരാഷ്ട്രയിൽ അവരുടെ വമ്പൻ നേതാവ് പാർട്ടി വിട്ടിരിക്കുന്നു.മുൻ മുഖ്യമന്ത്രിയും മുൻ എംപിയുമായ അശോക് ചവാൻ കോൺഗ്രസ് വിടുകയാണ്‌. ബിജെപി പാളയത്തിലേക്ക് നീങ്ങുന്നു. ബിജെപിയുമായി അശോക് ചവാൻ ചർച്ചകൾ തുടങ്ങി. ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ നെടും തൂണാണ്‌ അശോക് ചവാൻ. ഹിന്ദി മേഖലയിൽ അര കാലിലും കാൽ കാലിലുൻ നില്ക്കുന്ന കോൺഗ്രസിന്റെ ഉള്ള കാലും കൂടി അതിന്റെ തന്നെ നേതാക്കൾ ഉരി ഓടുകയാണ്‌. മുമ്പ് മറ്റ് സംസ്ഥാനങ്ങളിലും ഇത് ഉണ്ടായി.

ബീഹാറിൽ 10ഓളം എം എൽ എ മാർ കോൺഗ്രസിൽ നിന്നും ബിജെപിയുമായി ചർച്ച നടത്തി. ഇപ്പോൾ പാർട്ടി വിടുന്ന അശോക് ചവാൻ ചില്ലറക്കാരല്ല. മുൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി, എം പി , മന്ത്രി ഒക്കെയായിരുന്നു. പാർട്ടിയുടെ ഹൈക്കമാന്റിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഹൈകമാന്റും പൊടീച്ച് ചവാൻ ഇറങ്ങുമ്പോൾ തകരുന്നത് കോൺഗ്രസിന്റെ ഹിന്ദി മേഖലയിലെ ഹൃദയം തന്നെയാണ്‌. അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജി വയ്ച്ചിരിക്കുന്നു. കോൺഗ്രസിൽ ഉരുൾ പൊട്ടലാണ്‌. മുങ്ങുന്ന കപ്പൽ എന്നാണ്‌ ഹിന്ദി നാട്ടിൽ കോൺഗ്രസിനെ വിളിക്കുന്നത്. അശോക് ചവാൻ അശോക് ചവാൻ ബിജെപിയുമായി ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു എന്ന വാർത്ത വരുമ്പോൾ ദേശ വ്യാപകമായി ഈ പാർട്ടിക്ക് തിരിച്ചടിയാകുന്നു.

അശോക് ചവാനു ബിജെപി രാജ്യസഭയിലേക്കുള്ള ടിക്കറ്റ് ലഭിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.നിയമസഭയിൽ ഭോക്കറിനെ പ്രതിനിധീകരിക്കുന്ന ചവാൻ സ്പീക്കർ രാഹുൽ നർവേക്കറെ കണ്ട് രാജിക്കത്ത് കൈമാറി. അദ്ദേഹം ബിജെപിയിൽ ചേരുകയാണെങ്കിൽ, കഴിഞ്ഞ മാസം കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ പാർട്ടി വിട്ട് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നതിന് ശേഷം മഹാരാഷ്ട്രയിൽ നടക്കുന്ന രണ്ടാമത്തെ വലിയ മാറ്റമായിരിക്കും ഇത്.ചവാൻ പാർട്ടിയിൽ ചേരുന്നുണ്ടോയെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനോട് നേരത്തെ ചോദിച്ചിരുന്നു. അശോക് ചവാനെക്കുറിച്ച് മാധ്യമങ്ങളിൽ നിന്നാണ് കേട്ടത്. എന്നാൽ കോൺഗ്രസിൽ നിന്നുള്ള നിരവധി നല്ല നേതാക്കൾ ബി.ജെ.പി.യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് ഇപ്പോൾ എനിക്ക് പറയാനുള്ളത്. ജനങ്ങളുമായി ബന്ധമുള്ള നേതാക്കൾ കോൺഗ്രസിൽ ശ്വാസംമുട്ടുകയാണ്. ചില വലിയ മുഖങ്ങൾ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

കോൺഗ്രസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അശോ ചവാൻ പാർട്ടി വിട്ടത് അറിയിച്ചു എന്നാണ്‌. കോൺഗ്രസ് ഇത് സ്ഥിരീകരിച്ചു. രാഹും ഗാന്ധിയുടെ യാത്രക്കിടെയാണ്‌ ഹിന്ദി മേഖലയിൽ പാർട്ടി പൊട്ടി തകരുന്നത്.കോൺഗ്രസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളുമായുള്ള ചവാൻ്റെ അഭിപ്രായവ്യത്യാസങ്ങളായിരിക്കാം പക്ഷം മാറാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനത്തിൽ പ്രധാന പങ്ക് വഹിച്ചത്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ശങ്കർറാവു ചവാൻ്റെ മകൻ അശോക് ചവാൻ നന്ദേഡ് മേഖലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു, ഈ മാറ്റം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ബാധിച്ചേക്കാം. ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം, എൻസിപിയുടെയും കോൺഗ്രസിൻ്റെയും ശരദ് പവാർ ക്യാമ്പ് എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി യുടെ തകർച്ച കൂടിയാകും ഇത്. മഹാരാഷ്ട്ര കാവിയിൽ നിന്നും കാവിയിലേക്ക് നീങ്ങുകയാണ്‌.

സംഭവബഹുലമായ രാഷ്ട്രീയ യാത്രയാണ് അശോക് ചവാന് ഇതുവരെയുള്ളത്. കോളേജ് പഠനകാലത്ത് വിദ്യാർത്ഥി നേതാവായി ആരംഭിച്ച അദ്ദേഹം മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും ഉൾപ്പെടെ കോൺഗ്രസിൻ്റെ പ്രധാന സ്ഥാനങ്ങൾ വഹിച്ചു. നന്ദേഡിൽ നിന്ന് രണ്ട് തവണ എംപിയായും സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം, 2008 ലെ മുംബൈ ഭീകരാക്രമണത്തെത്തുടർന്ന് വിലാസ് റാവു ദേശ്മുഖ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2009 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അദ്ദേഹത്തെ ഉന്നത പദവിയിൽ നിലനിർത്തി.

എന്നിരുന്നാലും, ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾക്കിടയിൽ ചവാൻ സ്ഥാനമൊഴിയാൻ നിർബന്ധിതനായി. ഇതിനിടെ അശോക് ചവാനെ അധിക്ഷേപിച്ച് തികരിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത് ഇങ്ങിനെ…വാഷിങ്ങ് മിഷ്യനിൽ നിന്നും അഴുക്ക് പുറത്ത് പോയി എന്നാണ്‌. എന്തായാലും ഒരു മുൻ കോൺഗ്രസ് മുഖ്യമന്ത്രി അഴുക്കല്ല എന്നും നട്ടെല്ലായിരുന്നു എന്നും ദേശീയ രാഷ്ട്രീയം അറിയാവുന്നവർക്ക് മനസിലാക്കാം.