‘എന്റെ അടുത്ത സിനിമയില്‍ ആദ്യം പരിഗണിക്കുക ഷൈന്‍ ടോം ചാക്കോയെ’: വ്യക്തമാക്കി ബി ഉണ്ണികൃഷ്ണന്‍

നടന്‍ ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച്‌ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനാണ് ഷൈന്‍ എന്നും ഇനി സിനിമയെടുക്കുമ്പോ
ള്‍ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് ഉണ്ണികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഇനി ഒരു സിനിമ സംവിധാനം ചെയ്താല്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ കാസ്റ്റിംഗില്‍ പരിഗണിക്കുന്ന ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ,’ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.