യൂത്ത് കെയറിൽ കെയറുണ്ടായില്ല, ചാരിറ്റി പ്രവർത്തങ്ങൾ ഡി വൈ എഫ് ഐ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നത് കണ്ട് പഠിക്കണമെന്ന് ചെന്നിത്തല , ട്രോളിയതാണെന്ന് മനസിലാക്കാതെ ആഘോഷിച്ച് ഏ ഏ റഹിം

തിരുവനന്തപുരം : കൊവിഡ് കാലത്ത് യൂത്ത് കോൺ​ഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്ന് രമേശ് ചെന്നിത്തല. തുടർന്ന് ഇത്തരം സാഹചര്യങ്ങളിൽ ഡി വൈ എഫ് ഐ ചെയ്യൂന്നത് പോലെ യൂത്തു കോൺഗ്രസ്സും രാഷ്‌ട്രീയമായി ഉപയോഗിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഡി.വൈ.എഫ്.ഐക്കാർ മെഡിക്കൽ കോളേജിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഇങ്ങിനെ പറഞ്ഞത്.

ഡി വൈ എഫ് ഐ ചാരിറ്റി പ്രവർത്തങ്ങളെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നത് പോലെ യൂത്ത് കോൺഗ്രസ്സും ഉപയോഗിക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇതൊരു പരിഹാസം ആണെന്ന് ആർക്കും മനസിലാകും. എന്നാൽ രാജ്യസഭാ എംപി ഏ ഏ റഹിമിന് ഇത് മനസിലായില്ല. രമേശ് ചെന്നിത്തല നടത്തിയ ഈ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി അത് ഡിവൈഎഫ്ഐയെ പുകഴ്‌ത്തിയതാണെന്ന രീതിയിൽ സ്വന്തം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിവൈഎഫ്ഐയെ പുകഴ്‌ത്തിയ ചെന്നിത്തലക്ക് റഹീം നന്ദിയും പറഞ്ഞിട്ടുണ്ട്. നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട് എന്ന് റഹിം അവകാശപ്പെട്ടു.