സർക്കാരിന് തിരിച്ചടി, റോബിൻ ബസ് കോടതിയിൽ ജയിച്ചു

റോബിൻ ബസ് കേസിൽ സർക്കാരിനു തിരിച്ചടി. റോബിൻ ബസ് ഓടിക്കാൻ നല്കിയ കോടതി അനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ട് സർക്കാർ നല്കിയ കേസിലാണിപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. ഡിസംബറിലായിരുന്നു റോബിൻ ബസ് ഓടിക്കാൻ അനുകൂല വിധി വന്നത്. ഈ വിധിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച് ഹരജിയിലാണിപ്പോൾ സർക്കാരിനു തിരിച്ചടി ഉണ്ടായിരിക്കുന്നത്. റോബിൻ ബസ് ഓടിക്കുന്നതിനെ തടയാൻ ആകില്ലെന്ന് കോടതി പറഞ്ഞു.

റോബിൻ ബസിനു സ്റ്റേയില്ല എന്നതാണ്‌ വരുന്ന ഏറ്റവും പുതിയ വിവരങ്ങൾ. എന്നാൽ റോബിൻ ബസ് ഏതേലും നിയമ ലംഘനം നടത്തിയാൽ സർക്കാരിനു നടപടി എടുക്കാം എന്നും കോടതി ചൂണ്ടി കാട്ടി. നിയമ ലംഘനം ഉണ്ടായാൽ നടപടിക്ക് ഈ കോടതി വിധി തടസമല്ല. ഇതോടെ റോബിൻ ബസ് വീണ്ടും നിരത്തിലേക്ക് വരികയാണ്‌. സർക്കാർ വീണ്ടും തോറ്റിരിക്കുകയാണ്‌

പുതിയ ഗതാഗത മന്ത്രി ഗണേഷ് കുമാർ അധികാരം ഏറ്റെടുത്ത ശേഷം ആദ്യമാണ്‌ റോബിൻ ബസ് നിരത്തിലേക്ക് ഇറങ്ങുന്നത്. ഇടത് സർക്കാരിന്റെ അഭിമാന പ്രശ്ന്മായ റോബിൻ ബസിന്റെ വഴി മുടക്കലിൽ പുതിയ മന്ത്രിക്ക് മാറി നില്ക്കാൻ ആകില്ലെന്നാണ്‌ ചൂണ്ടി കാട്ടുന്നത്. സർക്കാരിന്റെ വ്യക്തമായ നയം തന്നെയാണ്‌ റോബിൻസ് ബസിനെ പൂട്ടുക എന്നത്. അതിനാൽ തന്നെ ഗണേഷ് കുമാറും സർക്കാന്ന് നയത്തിനൊപ്പം നില്ക്കാനാണ്‌ എല്ലാ സാധ്യതയും എന്നും വിലയിരുത്തുന്നു.

പെർമിറ്റ് ലംഘനം ആരോപിച്ച് മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പല തവണ പിടിച്ചെടുത്തിരുന്നു. പെർമിറ്റ് ലംഘനത്തിനു മാത്രം 82,000 രൂപ അടച്ചതിനു പിന്നാലെ ബസ് വിട്ടു നൽകാൻ കോടതി ഉത്തരവ് വന്നിരുന്നു. മുമ്പ് ബസ് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്ത് രജിസ്ട്രേഷൻ വരെ റഗ്ഗാക്കിയിരുന്നു. പിന്നീട് കോടതി ഇടപെടുകയായിരുന്നു.പിഴയൊടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റു ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പിഴത്തുക അടച്ചശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണ് ഗിരീഷ് കോടതിയെ സമീപിച്ചത്.നവംബർ‌ 23നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു മടങ്ങിയെത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. തുടരെയുള്ള നിയമലംഘനങ്ങളുണ്ടായാല്‍ വാഹനം പിടിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡി ഉദ്യോഗസ്ഥര്‍ ബ്‌സ് പിടിച്ചെടുത്തത്. തുടർന്നു ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റിയിരുന്നു.മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.

ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം നടത്തുന്നുണ്ടെന്നായിരുന്നു വിശദീകരണം.ബസ് പിടിച്ചെടുക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്നും ഇതിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നുമായിരുന്നു റോബിന്‍ ബസ് ഉടമയുടെ വാദം. ബസിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഉടമസ്ഥനെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് എംവിഡി കടന്നിരുന്നെങ്കിലും ഈ നീക്കം ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഓടിക്കാനാവില്ലെന്ന് ഹൈക്കോടതി മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. കൊല്ലം സ്വദേശികളായ ബസുടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ബസ്സുടമകളാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന് പിഴയീടാക്കാമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്.ഇപ്പോൾ ഈ കേസിൽ അന്തിമ വിധി വന്നപ്പോൾ സർക്കാർ നല്കിയ ഹരജി പരാജയപ്പെടുകയായിരുന്നു