നല്ലതിനായി ഒരു ഇടവേള എടുക്കുകയാണ്,ഭാര്യയ്ക്കൊപ്പം നിൽക്കൂ എന്ന് ആരാധികയുടെ ഉപദേശം- മറുപടിയുമായി നടൻ ബാല

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ബാലയും ഭാര്യ എലിസബത്തും. ബാല ഫേസ്ക്കിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ഉപദേശവുമായി ആരാധിക. ഭാര്യയ്ക്കൊപ്പം നിൽക്കണമെന്നാണ് ഉപദേശം. ബാല ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും എന്നാൽ ഭാര്യയായ എലിസബത്തിനൊപ്പം നിൽക്കൂ എന്നുമാണ് ആരാധികയുടെ കമന്റ്. അതിൽ ഞങ്ങളെല്ലാവരും ഹാപ്പിയാകുമെന്നും ഇത് ഞങ്ങളുടെ അഭ്യർഥനയാണെന്നും ആരാധിക പറയുന്നു.

ഇതോടെ, തൊട്ടുതാഴെ മറുപടിയുമായി നടനെത്തി. ഒരു കുടുംബത്തെക്കുറിച്ച് ഒന്നുമറിയാതെ ഉപദേശിക്കാൻ വരുന്നത് ഒഴിവാക്കണമെന്നാണ് ബാലയുടെ മറുപടി. എന്റെ കുടുംബം നന്നായിരിക്കുന്നു. മാഡം മാഡത്തിന്റെ കുടുംബത്തെ സംരക്ഷിക്കൂ എന്നും ബാല പ്രതികരിച്ചു.

‘നല്ലതിനായി ഒരു ഇടവേള എടുക്കുകയാണ്’ എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോയിലെത്തിയത്. അമ്മയെ കാണാനും അവർക്കൊപ്പം കുറച്ചുനേരം ചെലവഴിക്കാനുമായി താൻ ചെന്നൈയിൽ എത്തിയതാണെന്നും ബാല വീഡിയോയിൽ പറയുന്നു. ഇതുവരെ ചെയ്ത കാര്യങ്ങൾ ഇടയ്ക്ക് പോസ്റ്റ് ചെയ്യുമെന്നും എന്നാലും ഒരു ഇടവേള എടുക്കുകയാണെന്നും നടൻ പറയുന്നു.