മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളി കൊല്ലപ്പെട്ടു, ഇസ്ലാം മതപുരോഹിതനെന്ന് വിശേഷിപ്പിച്ച് പാക് ഐഎസ്‌ഐ

ഇസ്ലാമബാദ്: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലഷ്‌കർ-ഇ-തൊയ്ബ ആദ്യ അംഗങ്ങളിൽ ഒരാളായ മുഫ്തി ഖൈസർ ഫാറൂഖാണ് കറാച്ചിയിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ഈ മാസമാദ്യം ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഇസ്ലാം മതപുരോഹിതൻ മൗലാന സിയാവുർ റഹ്‌മാൻ പാകിസ്താനിൽ കൊലപ്പെട്ടിരുന്നു.

ലഷ്‌കർ ഭീകരൻരായ സിയവൂർ റഹ്‌മാൻ, മുഫ്തി ഖൈസർ എന്നിവരെ മത പുരോഹിതന്മാരായി പാക് ഏജൻസികൾ വിശേഷിപ്പിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മൗലാന സിയാവുർ റഹ്‌മാനെ കറാച്ചിയിൽ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് തോക്കുധാരികൾ വെടിവെച്ച് കൊല്ലുകയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്റെ കമാൻഡറും അടുത്ത സഹായിയുമായ ബഷിർ പീർ കൊല്ലപ്പെട്ടിരുന്നു.

ഐഎസ്ഐ ആസ്ഥാനത്തിന്റെ സമീപത്ത് വെച്ചാണ് അജ്ഞാതരായ അക്രമികൾ കൊപ്പെടുത്തിയത്. സെപ്റ്റംബറിൽ റാവൽകോട്ടിൽ അബു ഖാസിം കശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്‌സാദ് എന്നീ രണ്ട് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു. കൊലപാതകങ്ങൾ സംഘങ്ങൾ തമ്മിലുള്ള മത്സരത്തിൽ നിന്ന് ഉടലെടുക്കുന്നതാണെന്നാണ് വിലയിരുത്തൽ.