രണ്ട് സ്ത്രീകളെത്തി, കുഞ്ഞ് വല്ലാതെ കരയുന്നുണ്ടായിരുന്നു, ഉള്ളുലയ്ക്കും വീഡിയോ പങ്കുവെച്ച് ബാല

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ് സ്വദേശിയാണെങ്കിലും നായകനും സഹനടനും വില്ലനുമൊക്കെയായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് നടന്‍. ലോക്ക്ഡൗണ്‍ സമയം തന്റെ സ്വത്തിന്റെ എഴുപത് ശതമാനത്തോളം നഷ്ടം വന്നതിനെ കുറിച്ചും വെളിപ്പെടുത്തി ബാല രംഗത്ത് എത്തിയിരുന്നു. മലയാളി ഗായികയായ അമൃതയെയായിരുന്നു ബാല വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. എന്നാല്‍ വിവാഹ ബന്ധം ഇരുവരും വേര്‍പിരിയുകയായിരുന്നു.

ഇപ്പോള്‍ ഭിക്ഷാടനത്തിനും മറ്റുമായി പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സംഘത്തിനെതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാല. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്ന താരം തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചത്. ബാല പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ ലോകത്ത് വൈറല്‍ ആയി കഴിഞ്ഞു.

‘വീട്ടിലെത്തിയ രണ്ട് സ്ത്രീകളുടെ കയ്യിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടത്. കുഞ്ഞ് വെയിലുകൊണ്ട് കരയുകയാണ്. വിശന്നിട്ടാണ് കുഞ്ഞ് കരയുന്നതെന്ന് എനിക്ക് മനസിലായി. വീട്ടില്‍ നിന്നും പഴം എടുത്ത്‌ െകാടുത്തു. അത് കഴിച്ചപ്പോള്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. ചോദിച്ചപ്പോള്‍ ആ സ്ത്രി കുഞ്ഞിന്റെ അമ്മയാണെന്നാണ് പറഞ്ഞത്. അവരുടെ ചിത്രമെടുത്ത് വച്ചു. അമ്മയല്ലെങ്കില്‍ അവര്‍ക്ക് എതിരെ നിയമപരമായി നീങ്ങും.- ബാല പറഞ്ഞു. കുഞ്ഞുങ്ങളെ 100 രൂപ ദിവസവേതനത്തിന് ഇങ്ങനെ കൊടുത്തു വിടുന്ന സംഭവങ്ങളും ബാല പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കണമെന്നും കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റണമെന്നും ബാല പറയുന്നു.