ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, ബാലചന്ദ്രകുമാര്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതി ദീലിപിന് വേണ്ടി പിആര്‍ വര്‍ക്കുകള്‍ ശക്തമായി നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ബാലചന്ദ്ര കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിവരെ ന്യായീകരണത്തിനെതത്ി. ഫോറന്‍സിക് ലാബിനെതിരെയാണ് ഇവര്‍ രംഗത്ത് എത്തിയത്.

ഇതെല്ലാം ദിലീപിന് വേണ്ടിയുള്ള പിആര്‍ വര്‍ക്കിന്റെ ഭാഗമായി നടക്കുന്നതാണ്. പ്രതി പ്രബലനാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന് എന്തും ചെയ്യാന്‍ സാധിക്കും. ഫോറന്‍സിക് ലാബുകളിലെ പല തെളിവുകളും വ്യാജമാണെന്ന് വിരമിച്ച വനിതാ ഡിജിപി മുന്‍കൂറായി പറയുകയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.

ദിലീപിനെ ന്യായീകരിക്കാന്‍ വേണ്ടി വലിയൊരു പിആര്‍ വര്‍ക്ക് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് മുന്‍ വനിതാ ഡിജിപി ജുഡീഷ്യറെ കുറിച്ച് വളരെ ഈസിയായി സംസാരിക്കുന്നത്. ഇതിന്റെ ഓഡിയോയുണ്ട്. കുറ്റപത്രമൊന്ന് പെട്ടെന്ന് കൊടുക്കാന്‍ പറ, ബാക്കി കാര്യങ്ങളെല്ലാം നമ്മള്‍ പറയുന്നത് പോലെയാണല്ലോ എന്ന് പറയുന്ന ഒരു ഓഡിയോ ക്ലിപ് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് കൊടുത്തിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തുടക്കം മുതലേ ഞാന്‍ പറഞ്ഞിട്ടുണ്ട്, പ്രതി പ്രബലനാണെന്ന്. കാരണം അദ്ദേഹത്തിനൊപ്പം വര്‍ഷങ്ങളോളം യാത്ര ചെയ്തയാളാണ് ഞാന്‍. ദിലീപും സംഘവും എന്തൊക്കെയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു.

ദിലീപ് അനുകൂലികള്‍ അന്ന്, എനിക്കെതിരെ രംഗത്ത് വന്നിരുന്നു. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞ് വരികയാണ്. രണ്ടാഴ്ച്ച മുമ്ബ് മറ്റൊരു സംഭവവും ഉണ്ടായി. ഒരു വിരമിച്ച് പെന്‍ഷന്‍ വാങ്ങിക്കുന്ന ഡിജിപിയായിരുന്ന ഒരു വനിത വന്നിട്ട് ഒരു പരാമര്‍ശം നടത്തുന്നു. അതായത് ഫോറന്‍സിക് ലാബുകളിലെ പല തെളിവുകളും വ്യാജമാണെന്ന് ഇവര്‍ മുന്‍കൂറായി പറയുകയാണ്. അത് എന്തിനാണ്. ദിലീപിനെതിരെയാ തെളിവുകളെല്ലാം ഫോറന്‍സിക് ലാബുകളിലൂടെ വരുന്ന റിപ്പോര്‍ട്ടുകളാണ്. ഇതിനെ തടയാന്‍ ആഴ്ച്ചകള്‍ക്ക് മുമ്ബ് വിരമിച്ച ഡിജിപിയെ ഉപയോഗിച്ച് പിആര്‍ വര്‍ക്കിന് തുടക്കമിടുകയായിരുന്നു അവര്‍ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ഇതെല്ലാം കാണുമ്പോള്‍ ഭയം തോന്നുന്നു. പ്രതിഭാഗം സഹകരിക്കാതെ സമയം കളയുന്നതില്‍ ആശങ്കയുണ്ട്. പക്ഷേ അന്വേഷണം നേരായ വഴിക്ക് തന്നെയാണ് നടക്കുന്നത്. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ വ്യാജ ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. പ്രശസ്തരായവര്‍ പ്രതികളാവുമ്‌ബോള്‍ പോലീസിന് എങ്ങനെയാണ് കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ സാധിക്കുകയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ അവര്‍ അത് നിര്‍മിച്ചെടുക്കുകയാണ്. പ്രശസ്തരായ ഉദ്യോഗസ്ഥര്‍ക്ക് അതിന് സാധിക്കുമെന്നും മുന്‍ ഡിജിപി നേരത്തെ പറഞ്ഞിരുന്നു. ഏപ്രില്‍ ആദ്യവാരമായിരുന്നു ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ എളുപ്പമാണെന്ന് മുന്‍ ഡിജിപി പറഞ്ഞത്.